കൊച്ചി : പ്രവാസി ഇന്ത്യക്കാർക്ക് (എൻആർഐ) ഇന്ത്യയിലുള്ള അവരുടെ കുടുംബങ്ങൾക്ക് വേഗത്തിലും സുരക്ഷിതമായും ട്രാൻസ്ഫർ ഫീസ് ഇല്ലാതെയും പണം അയയ്ക്കാൻ അനുവദിക്കുന്ന പുതിയ തലമുറ ഡിജിറ്റൽ റെമിറ്റൻസ് പ്ലാറ്റ്ഫോമായ റെമിറ്റ്ഫസ്റ്റ്2ഇന്ത്യ സമാരംഭിക്കുന്നതായി ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് പ്രഖ്യാപിച്ചു. ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിലെ എൻആർഐ ഉപഭോക്താക്കൾക്ക് മൊബൈൽ ബാങ്കിംഗ് ആപ്പിൽ ലോഗിൻ ചെയ്ത് ഇടപാട് നടത്താം. ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് എൻആർഐ ഉപയോക്താക്കൾക്ക്, ഒരു പ്രത്യേക വെബ് പോർട്ടലിലൂടെ ലളിതവും കടലാസ് രഹിതവുമായ ഓൺബോർഡിംഗ് പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യുന്നു.
തികച്ചും സൗകര്യപ്രദവും തടസ്സരഹിതവുമായ അതിരുകളില്ലാത്ത പേയ്‌മെന്റ് അനുഭവം നൽകാനായി മോണിറ്ററി അതോറിറ്റി ഓഫ് സിംഗപ്പൂരിന്റെ ലൈസൻസുള്ള ഒരു പ്രമുഖ റെമിറ്റൻസ് ദാതാവായ സിംഗ്എക്‌സുമായുള്ള പങ്കാളിത്തത്തോടെയാണ് റെമിറ്റ്ഫസ്റ്റ്2ഇന്ത്യ തുടക്കം കുറിച്ചിരിക്കുന്നത്. മറ്റ് രാജ്യങ്ങളിലേക്കുള്ള വിപുലീകരണ പ്ലാനുകൾക്കൊപ്പം, നിലവിൽ സിംഗപ്പൂരിൽ നിന്നും ഹോങ്കോംഗിൽ നിന്നുമുള്ള ട്രാൻസ്ഫറുകളെ പ്ലാറ്റ്ഫോം പിന്തുണയ്ക്കുന്നു. തത്സമയ ഇടപാട് ട്രാക്കിംഗ് ഉപയോഗിച്ച് ഇടപാടിന്റെ ഓരോ ഘട്ടത്തിലും ഇത് ഉപഭോക്താവിന് വിവരം നൽകുന്നു. വേഗത, സുതാര്യത, എളുപ്പത്തിലുള്ള ആക്സസ് എന്നിവയിൽ ശക്തമായി ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഈ പ്ലാറ്റ്ഫോം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
റെമിറ്റ്ഫസ്റ്റ്2ഇന്ത്യയുടെ പ്രധാന സവിശേഷതകൾ:
• ട്രാൻസ്ഫർ ഫീസ് ഇല്ല: പ്രോസസ്സിംഗ് ഫീസോ പ്ലാറ്റ്ഫോം ഫീസോ ഇല്ലാതെ പണം അയയ്ക്കാം
• മത്സരാധിഷ്ഠിതവും മാറ്റമില്ലാത്തുമായ ഫോറെക്സ് നിരക്കുകൾ: മറഞ്ഞിരിക്കുന്ന മാർക്കപ്പുകൾ/ചാർജുകൾ ഇല്ല
• തടസ്സമില്ലാത്ത ഡിജിറ്റൽ ട്രാൻസ്ഫർ: തത്സമയ ട്രാക്കിംഗ് ഉപയോഗിച്ച് ഇന്ത്യയിലെ ഏത് ബാങ്ക് അക്കൗണ്ടിലേക്കും വേഗത്തിലുള്ള കടലാസ് രഹിത ട്രാൻസ്ഫർ
• സ്വാഗത ആനുകൂല്യങ്ങൾ: പുതിയ ഉപയോക്താക്കൾക്കായി ആദ്യത്തെ മൂന്ന് ട്രാൻസ്ഫറുകളിൽ കൂടുതൽ ഫോറെക്സ് ലാഭം നേടുക
“റെമിറ്റ്ഫസ്റ്റ്2ഇന്ത്യ എന്നത് വെറുമൊരു റെമിറ്റൻസ് സൊല്യൂഷൻ എന്നതിന് ഉപരിയാണ് – ഇത് ഞങ്ങളുടെ ഉപഭോക്താവിന് പ്രഥമ പരിഗണന നൽകുന്ന തത്വശാസ്ത്രത്തിന്റെ പ്രതിഫലനമാണ്. ധാരണയുള്ളതും, സുതാര്യവും, ശരിക്കും ആഗോളവുമായാണ് ഞങ്ങൾ ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിങ്ങൾ ബാങ്കിലെ നിലവിലുള്ള ഉപഭോക്താവായാലും പുതിയ ആളായാലും, ഇപ്പോൾ ഏതാനും ക്ലിക്കുകളിൽ, യാതൊരുവിധ നിരക്കുകളുമില്ലാതെ, പൂർണ്ണ മനസ്സമാധാനത്തോടെ വീട്ടിലേക്ക് പണമയയ്ക്കാൻ കഴിയും. ലോകമെങ്ങുമുള്ള പ്രവാസി ഇന്ത്യക്കാർക്ക് സുരക്ഷിതവും കാര്യക്ഷമവും ചെലവ് കുറഞ്ഞതുമായ ബാങ്കിംഗ് പരിഹാരങ്ങൾ നൽകുന്ന, ഡിജിറ്റൽ രംഗത്ത് മുന്നിട്ട് നിൽക്കുന്ന ഒരു ബാങ്ക് എന്ന നിലയിൽ ഐജിഎഫ്സി ഫസ്റ്റ് ബാങ്കിന്റെ സ്ഥാനം ഈ തുടക്കത്തെ ശക്തിപ്പെടുത്തുന്നു.” ലോഞ്ചിനെക്കുറിച്ച് ആശിഷ് സിംഗ്, ഹെഡ്, റീട്ടെയിൽ ലയബിലിറ്റീസ് പറഞ്ഞു.
“ലോകശ്രദ്ധ ഇന്ത്യയിലേക്ക് കേന്ദ്രീകരിക്കുന്നതിനാൽ, അടുത്ത 5 വർഷത്തിനുള്ളിൽ ഇന്ത്യയിലേക്കുള്ള പ്രവാസി ഇന്ത്യക്കാരിൽ നിന്നുള്ള പണത്തിന്റെ വരവ് ഇരട്ടിയാകാൻ സാധ്യതയുണ്ട്. കാലങ്ങളായി പ്രവാസികൾ കുടുംബത്തിന്റെ ആവശ്യങ്ങൾക്കായി ഇന്ത്യയിലേക്ക് പണം അയച്ചുവരുന്നു. ഇന്ത്യയിലെ ഡെറ്റ്, ഓഹരി നിക്ഷേപങ്ങളിൽ പങ്കെടുക്കുന്നതിനായി നിരവധി പ്രവാസി ഇന്ത്യക്കാർ ഇന്ത്യയിലേക്ക് പണം അയയ്ക്കുന്നത് വർദ്ധിച്ചുവരുന്നത് നാം കാണുന്നുണ്ട്. സുഗമവും ചെലവ് കുറഞ്ഞതുമായ രീതിയിൽ ഇന്ത്യയിലേക്ക് ഫണ്ട് കൈമാറാൻ പ്രവാസികളെ പ്രാപ്തരാക്കുന്ന ഒരു നൂതന സേവനം ആരംഭിക്കുന്നതിന് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കുമായി പങ്കാളിയാകുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.” ശ്രീ. അതുൽ ഗാർഗ്, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, സിംഗ്എക്സ് പറഞ്ഞു.
എൻആർഐ ഉപഭോക്താക്കൾക്ക് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിനൊപ്പം അധിക രജിസ്ട്രേഷൻ പ്രക്രിയയില്ലാതെ മൊബൈൽ ബാങ്കിംഗ് ആപ്പ് ഉപയോഗിച്ച് നേരിട്ട് പണം അയയ്ക്കാൻ കഴിയും. പുതിയ ഉപഭോക്താക്കൾക്ക് തടസ്സങ്ങളില്ലാത്ത ഒരു പ്രക്രിയ നേടാനും കഴിയും, അവിടെ അവർക്ക് വേഗത്തിലുള്ള, ഒറ്റ ഘട്ടത്തിൽ പ്രൊഫൈൽ സൃഷ്ടിക്കാനും ഉടൻ തന്നെ അവരുടെ ഇടപാട് ബുക്ക് ചെയ്യാനും കഴിയും.
ഇന്ത്യയിലേക്ക് പണം എങ്ങനെ അയയ്ക്കാം എന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്: https://www.idfcfirstbank.com/nri-banking/remittance/send-money-online സന്ദർശിക്കുക