Thu Aug 07, 2025 1:14 pm
FLASH
X
booked.net

പാലിയേക്കരയില്‍ ടോള്‍ തടഞ്ഞ് ഹൈക്കോടതി.

Kerala / News August 6, 2025

കൊച്ചി: പാലിയേക്കര ടോൾ പ്ളാസയിൽ ടോൾ പിരിവ് നാല് ആഴ്‌ചത്തേയ്ക്ക് തടഞ്ഞ് ഹൈക്കോടതി.ഇടപ്പള്ളി-മണ്ണുത്തി ദേശീയ പാതയിലെ ഗതാഗതക്കുരുക്ക് കണക്കിലെടുത്താണ് ഇടക്കാല ഉത്തരവ്.ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖിന്റെ ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്. ഷാജി കോടകണ്ടത്ത് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

അടിപ്പാത നിർമ്മാണം നടക്കുന്നതുമൂലം റോഡുകൾ പൂർണ്ണമായും തകർന്ന അവസ്ഥയിലാണ്. ഗതാഗത കുരുക്കും രൂക്ഷമാണ്.ദേശീയ പാതയില്‍ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നത് സംബന്ധിച്ച് ദേശീയപാത അതോറിറ്റി വീഴ്ച വരുത്തിയെന്ന് നേരത്തെ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ അതോറിറ്റി മൂന്നാഴ്ച സമയം ചോദിച്ചിരുന്നു. ഇതോടെയാണ് ഹര്‍ജിയില്‍ കോടതി വിധി പറഞ്ഞത്.