Wed Aug 06, 2025 7:49 pm
FLASH
X
booked.net

വികസിത ഭാരതത്തിന് ജനങ്ങളുടെ സമഗ്ര പങ്കാളിത്തം അനിവാര്യം: ഗവര്‍ണര്‍.

Kerala / News August 5, 2025

തിരുവനന്തപുരം: വികസിത ഭാരതത്തെ യാഥാര്‍ത്ഥ്യമാക്കാന്‍ ജനങ്ങളുടെ സമഗ്ര പങ്കാളിത്തം അനിവാര്യമാണെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പറഞ്ഞു.ലക്ഷ്യം കൈവരിക്കാന്‍ നല്ല ദര്‍ശനത്തോടൊപ്പം ശരിയായ പ്രവര്‍ത്തനവും വേണം. ഇസ്ലാം എഡ്യൂക്കേഷണല്‍ ട്രസ്റ്റും നിംസ് മെഡിസിറ്റിയും ഏര്‍പ്പെടുത്തിയ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ. വി. നാരായണന് അവാര്‍ഡ് നല്‍കിക്കൊണ്ട് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍

വികസിത ഭാരതം ഒരു സാമ്പത്തിക ആശയം മാത്രമല്ല, അത് സമഗ്രമായ സാമൂഹിക ദാര്‍ശനികതയാണ്. അതിനാല്‍ എല്ലാവരുടെയും പങ്കാളിത്തമാണ് നിര്‍ണായകമെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. അവാര്‍ഡ് ഏര്‍പ്പെടുത്തിയ നിംസും അവാര്‍ഡ് ജേതാവായ വി. നാരായണനും നല്ല ദര്‍ശനവും ക്രമബദ്ധമായ പ്രവര്‍ത്തനവും ഒരുമിക്കുന്ന അപൂര്‍വ മാതൃകകളാണെന്ന് ഗവര്‍ണര്‍ പ്രശംസിച്ചു. അക്ഷീണപരിശ്രമവും ഉയര്‍ന്ന ബൗദ്ധിക ശേഷിയും ദേശസ്‌നേഹവും കൊണ്ട് വി. നാരായണന്‍ ഈ ബഹുമതിക്ക് അര്‍ഹനായതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവാര്‍ഡ് ഏര്‍പ്പെടുത്തിയ നിംസും അവാര്‍ഡ് ജേതാവായ വി. നാരായണനും നല്ല ദര്‍ശനവും ക്രമബദ്ധമായ പ്രവര്‍ത്തനവും ഒരുമിക്കുന്ന അപൂര്‍വ മാതൃകകളാണെന്ന് ഗവര്‍ണര്‍ പ്രശംസിച്ചു. അക്ഷീണപരിശ്രമവും ഉയര്‍ന്ന ബൗദ്ധിക ശേഷിയും ദേശസ്‌നേഹവും കൊണ്ട് വി. നാരായണന്‍ ഈ ബഹുമതിക്ക് അര്‍ഹനായതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വികസിത ഭാരതം ഒരു സാമ്പത്തിക ആശയം മാത്രമല്ല, അത് സമഗ്രമായ സാമൂഹിക ദാര്‍ശനികതയാണ്. അതിനാല്‍ എല്ലാവരുടെയും പങ്കാളിത്തമാണ് നിര്‍ണായകമെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.നെയ്യാറ്റിന്‍കര എം.എല്‍.എ കെ. അന്‍സലന്‍, മുന്‍മന്ത്രി പന്തളം സുധാകരന്‍, ഡോ. എ.പി. മജീദ് ഖാന്‍, എം.എസ്. ഫൈസല്‍ ഖാന്‍, ഡോ. ടെസി തോമസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.