Mon Jul 07, 2025 5:56 pm
FLASH
X
booked.net

കഴക്കൂട്ടത്തു ഗർഭിണിയെ കയറ്റിവന്ന ആംബുലൻസ് നിയന്ത്രണം വിട്ട് പാർക്ക് ചെയ്തിരുന്ന കാറിൽ ഇടിച്ച പകടത്തിൽ പെട്ടു

Kerala / News July 7, 2025

കഴക്കൂട്ടം.  ഗർഭിണിയെ കയറ്റി പോയ ആംബുലൻസ് കഴക്കൂട്ടം അമ്പലത്തിൻകര കയറ്റത്തിനു സമീപം നിയന്ത്രണം വിട്ട് പാർക്ക് ചെയ്തിരുന്ന കാറിൽ ഇടിച്ച ശേഷം വീടിൻ്റെ മതിലിൽ ഇടിച്ചു നിന്നു. പൂർണ ഗർഭിണിയായ പെരുങ്കുളം സ്വദേശിനിയും കുട്ടിയുമടക്കം 4 പേർക്ക് നിസാര പരുക്ക്. ഗർഭിണിയായ യുവതിയെയും കുഞ്ഞിനെയും എസ് എ ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിസാര പരുക്കുള്ള മനോജ് 31 , തൊപ്പിചന്ത സ്വദേശി അജിത (39) എന്നിവർക്ക് പ്രാഥമിക ചികിത്സ നൽകി അയച്ചു. ഇന്നലെ വൈകുന്നേരം 3.30 നാണ് അപകടം. ഗർഭിണിയെ എസ് എ ടിയിൽ പ്രവേശിപ്പിക്കാനായി കടക്കാവൂർ ഡിവൈഎഫ്ഐ മേഖല കമ്മിറ്റിയുടെ ആംബലസിൽ വരവേ അമ്പലത്തിൽ കരവച്ച് മുൻപേ പോയ കാർ പെട്ടെന്ന് വലത്തോട്ട് വെട്ടി തിരിച്ചു. തുടർന്ന് നിയന്ത്രണം വിട്ട ആംബുലൻസ് വെട്ടി തിരിച്ച കാറിൽ ഇടിച്ച ശേഷം അമ്പലത്തിൻ കര ശ്രുതി ഹൗസിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന അലൻ്റെ കാറിൽ ഇടിച്ച ശേഷം വീടിൻ്റെ മതിലിൽ ഇടിച്ചു നിന്നു. കാറിൽ ഉണ്ടായിരുന്ന 4 പേരെയും ഓടിക്കുടിയ നാട്ടുകാർ രക്ഷപ്പെടുത്തി 108 ആംബുലൻസിൽ കയറ്റി മെഡിക്കൽ കോളജിലേയ്ക്കു വിട്ടു. വീടിനു മുന്നിൽ പാർക്കു ചെയ്തിരുന്ന കാറിൻ്റെ മുൻഭാഗം തകർന്നു. വീടിൻ്റെ മതിലും തകർന്നിട്ടുണ്ട്.