Sun Jul 06, 2025 7:32 pm
FLASH
X
booked.net

വിദ്യാഭ്യാസ അവാർഡ് വിതരണവും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു.

Kerala / News July 5, 2025

കോതമംഗലം : അടിവാട് ഹീറോ യംഗ്സ് ക്ലബ്ബ് & റീഡിംഗ് റൂമിൻ്റെ ആഭിമുഖ്യത്തിൽ സർവ്വീസിൽനിന്നും വിരമിച്ച ഡെപ്യൂട്ടി കളക്ടർ റേച്ചൽ കെ വർഗ്ഗീസിനെയും, നീറ്റ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ അടിവാട് പുലിക്കുന്നേൽ പി ആരിഫ് മുഹമ്മദിനേയും ആദരിച്ചു. ഹീറോ യംഗ്സ് ഭവനിൽനടന്ന പരിപാടി പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ എല്ലാവിഷയങ്ങൾക്കും എ പ്ലസ് നേടിയ ക്ലബ്ബംഗങ്ങളുടെ മക്കളേയും ചടങ്ങിൽ ആദരിച്ചു. ക്ലബ്ബ് പ്രസിഡൻ്റ് കെ എം ഷമീർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി എം പി ഷമീർ, ട്രഷറർ പി ആർ വിഷ്ണു, ചാരിറ്റി ഹാൻഡ് ഓർഗനൈസർ യു എച്ച് മുഹിയുദ്ധീൻ, സ്പോട്സ് ഓർഗനൈസർ എൻ എസ് ഷിജീബ്, മുൻപ്രസിഡൻ്റ് കെ കെ അബ്ദുൽ റഹ്മാൻ എന്നിവർ പ്രസംഗിച്ചു.