Sun Jul 06, 2025 7:55 pm
FLASH
X
booked.net

സെൻസർ ബോർഡ് അനുമതി നിഷേധിച്ച സുരേഷ് ഗോപി ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള ഹൈക്കോടതി ജഡ്ജി ഇന്ന് നേരിൽ കാണും

Kerala / News July 5, 2025

എറണാകുളം ലാൽ മീഡിയയിലാണ് ജസ്റ്റിസ് എൻ. നഗരേഷ് ജെ എസ് കെ കാണുന്നത്. സിനിമ കണ്ടതിനുശേഷം ബുധനാഴ്‌ച ഹർജി വീണ്ടും പരിഗണിക്കുമ്പോൾ അന്തിമ തീരുമാനം എടുക്കാം എന്നാണ് ഹൈക്കോടതി അറിയിച്ചത്.ജാനകി എന്ന പേരു മാറ്റാതെ സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകില്ല എന്ന നിലപാടിലാണ് കേന്ദ്ര സെൻസർ ബോർഡ്. എന്നാൽ എന്ത് കാരണത്താലാണ് പേരു മാറ്റേണ്ടത് എന്ന് ഇതുവരെ സെൻസർ ബോർഡ് കോടതിക്ക് പോലും കൃത്യമായി ഉത്തരം നൽകിയിട്ടില്ല.സിനിമ ഹൈക്കോടതി കാണുന്നതിനെ അണിയറ പ്രവർത്തകർ സ്വാഗതം ചെയ്തിരുന്നു