Sun Jul 06, 2025 8:12 pm
FLASH
X
booked.net

അരോഗ്യമന്ത്രിയുടെ കോലം ആംബുലൻസിൽ കെട്ടിവച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം

Kerala / News July 5, 2025

വീണ ജോർജ്ജിനെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് –വിഷ്ണുസുനിൽ

കൊല്ലം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം ഇടിഞ്ഞുവീണ് വീട്ടമ്മ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജിന്റെ കോലം ആംബുലൻസിൽ കെട്ടിവച്ച് യൂത്ത് കോൺഗ്രസ് പ്രവ‌ർത്തകർ ജില്ലാ ആശുപത്രിയിലേക്ക് മാർച്ച് നടത്തി.മുന്നിൽ ബാരിക്കേഡ് സ്ഥാപിച്ച് പൊലീസ് മാർച്ച് തടഞ്ഞു. ഉപയോഗിക്കാത്ത കെട്ടിടമാണെന്ന് പറഞ്ഞ് മന്ത്രി തെരച്ചിൽ വൈകിപ്പിച്ച മന്ത്രി വീണ ജോർജ്ജിനെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസി‌ഡന്റ് അഡ്വ. വിഷ്ണു സുനിൽ പന്തളം പറഞ്ഞു. മന്ത്രിയെന്ന നിലയിൽ താൻ വൻ പരജയമാണെന്നത് മറയ്ക്കാൻ മന്ത്രി സിസ്റ്റത്തെ പഴിചാരുകയാണ്.

ഉദ്യോഗസ്ഥരെ കൊണ്ട് കൃത്യമായി പണിയെടുപ്പിക്കാനാണ് മന്ത്രിമാരെ തെരഞ്ഞെടുക്കുന്നത്. ശസ്ത്രക്രിയ്ക്കുള്ള ഉപകരണങ്ങളില്ലാത്തത് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. ഹാരിസ് മന്ത്രിയുടെ ഓഫീസലടക്കം പലതവണ അറിയിച്ചതാണ്. സ്വന്തം ഓഫീസിനെ പോലും നേരെയാക്കാൻ കഴിയാത്ത മന്ത്രി കേരളത്തിന് വൻ അപമാനമാണെന്നും വിഷ്ണു സുനിൽ പറഞ്ഞു. യൂത്ത് കോൺഗ്രസ് കൊല്ലം ബ്ലോക്ക് പ്രസിഡന്റ് അസ്നാ അർഷാദ് അധ്യക്ഷത വഹിച്ചു നവാസ് റഷാദി സംസ്ഥാന സെക്രട്ടറിമാരായ  ശരത് മോഹൻ, അസൈൻ പള്ളിമുക്ക്,  ജില്ലാ വൈസ് പ്രസിഡന്റ് മാരായ കൗശിക് എം ദാസ്, അനസ് അലി, ആഷിക്ക് ബൈജു,ജില്ലാ ഭാരവാഹികളായ  നജ്മൽ റഹ്മാൻ, ഉല്ലാസ് ഉളിയക്കോവിൽ, ഐശ്വര്യ, ഡിറ്റു പി.റ്റി, ഷാജി പള്ളിത്തോട്ടം, അർഷാദ് മുതിരപ്പറമ്പ്, സജിത്ത് തുളസി, ജയൻ തട്ടാർക്കോണം , നൈസാം മങ്ങാട്, സൈഫ്  ചാത്തിനാംകുളം, ഉനൈസ് പനയം , കണ്ണൻ മങ്ങാട്, രമേഷ് കടപ്പാക്കട, അർജുൻ ഉളിയക്കോവിൽ , സുമേഷ് കടപ്പാക്കട, ഷിബു തൃക്കടവൂർ തുടങ്ങിയവർ സംസാരിച്ചു