കൊച്ചി: പ്രിയങ്ക ഗാന്ധിക്ക് ഹൈക്കോടതിയുടെ നോട്ടീസ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രിയങ്കയുടെ വിജയം ചോദ്യംചെയ്തുള്ള ഹർജിയിൽ മറുപടിക്കായി ബിജെപി സ്ഥാനാർത്ഥിയായിരുന്ന നവ്യാ ഹരിദാസ് സമർപ്പിച്ച ഹർജിയിലാണ് നടപടി. രണ്ടു മാസത്തിനുള്ളിൽ മറുപടി നൽകണമെന്നാണ് നിർദ്ദേശം. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ യഥാർത്ഥ സ്വത്തുക്കൾ കാണിച്ചിട്ടില്ലെന്നായിരുന്നു ഹർജിയിലെ ആരോപണം