Sun Jul 06, 2025 7:28 pm
FLASH
X
booked.net

ലോക പരിസ്ഥിതി ദിനത്തിൽ ന്യൂഡൽഹിയിലെ തന്റെ വസതിയിൽ സിന്ദൂരച്ചെടിയുടെ തൈ നട്ട് പ്രധാനമന്ത്രി

National / News June 6, 2025

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്, ന്യൂഡൽഹിയിലെ തന്റെ വസതിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒരു സിന്ദൂര ചെടിയുടെ തൈ നട്ടു. 1971 ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിൽ അസാധാരണമായ ധൈര്യവും ദേശസ്‌നേഹവും പ്രകടിപ്പിച്ച ഗുജറാത്തിലെ കച്ചിലെ ധീരരായ അമ്മമാരും സഹോദരിമാരുമാണ് ഈ ചെടി അദ്ദേഹത്തിന് സമ്മാനിച്ചത്.അടുത്തിടെ ഗുജറാത്ത് സന്ദർശിച്ചതിനെ അനുസ്മരിച്ചുകൊണ്ട്, നമ്മുടെ രാജ്യത്തെ സ്ത്രീശക്തിയുടെ ധൈര്യത്തിന്റേയും പ്രചോദനത്തിന്റെയും ശക്തമായ പ്രതീകമായി സിന്ദൂര ചെടിയുടെ സമ്മാനം നിലനിൽക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഒരു എക്സ് പോസ്റ്റിൽ പ്രധാനമന്ത്രി മോദി പറഞ്ഞു;


“1971-ലെ യുദ്ധത്തിൽ ധൈര്യത്തിന്റെയും വീര്യത്തിന്റെയും അത്ഭുതകരമായ മാതൃക സൃഷ്ടിച്ച കച്ചിലെ ധീരരായ അമ്മമാരും സഹോദരിമാരും അടുത്തിടെ ഗുജറാത്ത് സന്ദർശന വേളയിൽ എനിക്ക് ഒരു സിന്ദൂരച്ചെടി സമ്മാനിച്ചു. ഇന്ന്, ലോക പരിസ്ഥിതി ദിനത്തിൽ, ന്യൂഡൽഹിയിലെ പ്രധാനമന്ത്രിയുടെ വസതിയിൽ ആ ചെടി നടാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. നമ്മുടെ രാജ്യത്തെ സ്ത്രീശക്തിയുടെ വീര്യത്തിന്റെയും പ്രചോദനത്തിന്റെയും ശക്തമായ പ്രതീകമായി ഈ ചെടി നിലനിൽക്കും