ഇന്ത്യൻ പൊതുഗതാഗത സംവിധാനത്തിന്റെ നട്ടെല്ലായ ഇന്ത്യൻ റെയിൽവേയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന സ്വറെയിൽ SwaRail app . ഇത് ഇപ്പോൾ ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് ലഭ്യമായിരിക്കുന്നു ടിക്കറ്റ് ബുക്കിംഗ്, പിഎൻആർ സ്റ്റാറ്റസ് പരിശോധിക്കൽ, ട്രെയിൻ ട്രാക്കിംഗ്, ചരക്ക് മാനേജ്മെന്റ്, ഭക്ഷണ ഓർഡറുകൾ തുടങ്ങിയ വിവിധ സേവനങ്ങൾക്കായി ആശ്രയിക്കാൻ കഴിയുന്ന ഒറ്റ പ്ലാറ്റ്ഫോം എന്നതാണ് സ്വറെയിൽ ആപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത.
ഈ വർഷത്തിന്റെ തുടക്കത്തിൽ തന്നെ ഇന്ത്യൻ റെയിൽവേ മന്ത്രാലയം സ്വറെയിൽ ആപ്പ് അവതരിപ്പിച്ചിരുന്നു. ഇന്ത്യൻ റെയിൽവേയുമായി ബന്ധപ്പെട്ട എല്ലാ പ്രധാന സേവനങ്ങളും ഒരു കുടക്കീഴിൽ വാഗ്ദാനം ചെയ്യുന്ന സ്വറെയിൽ ആപ്പ് ഇൻഫർമേഷൻ ടെക്നോളജി (ഐടി) സംവിധാനങ്ങളുടെ ഉത്തരവാദിത്തമുള്ള റെയിൽവേ മന്ത്രാലയത്തിന്റെ വിഭാഗമായ CRIS (സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ്) ആണ് ആണ് വികസിപ്പിച്ചത്
സ്വറെയിൽ ആപ്പിൽ താൽപ്പര്യമുള്ള ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിലെ ബീറ്റ പ്രോഗ്രാമിൽ ചേരുന്നതിലൂടെ നേരത്തെ ആക്‌സസ് ലഭിക്കും