Sun Jul 06, 2025 11:41 pm
FLASH
X
booked.net

പോലീസ് ഡേ മെയ് ഇരുപത്തിമൂന്നിന്

Entertainment / Hollywood May 14, 2025

ഒരു തികഞ്ഞ പൊലീസ് കഥയുടെ ചലച്ചിതാ വിഷ്ക്കാരണമായ പോലീസ് ഡേ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു.ഈ ചിത്രം മെയ് ഇരുപത്തിമൂന്നിന് പ്രദർശനത്തിനെത്തുന്നു.നവാഗതനായ സന്തോഷ് മോഹൻ പാലോട് സംവാധാനം ചെയ്യുന്നഈ ചിത്രം സദാനന്ദ സിനിമാസിൻ്റെ ബാനറിൽ സജു വൈദ്യാർ, ഷാജി മാറഞ്ചൽ, ലീലാകുമാരി എന്നിവർ നിർമ്മിക്കുന്നു.ഒരു ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ്റെ കൊലപാതകത്തിൻ്റെ ചുരുളുകൾ നിവർത്തുന്ന തികഞ്ഞ സസ്പെൻസ് ത്രില്ലറാണ് ഈ ചിത്രം ടിനി ടോം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ നന്ദു, അൻസിബ, ധർമ്മജൻ ബൊൾഗാട്ടി, ശ്രീധന്യാ, എന്നിവരും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.മനോജ്.ഐ.ജി.യുടേതാണ് തിരക്കഥ ഗാനങ്ങൾ -രാജീവ് ആലുങ്കൽ,ജോസ് മൊത്ത. സംഗീതം -റോണി റാഫേൽ,ഡിനു മോഹൻ .-ഛായാഗ്രഹണം – ഇന്ദ്രജിത്ത്, എസ്.എഡിറ്റിംഗ് – രാകേഷ് അശോകകലാസംവിധാനം – രാജു ചെമ്മണ്ണിൽ കോസ്റ്റ്യും – ഡിസൈൻ – റാണാ പ്രതാപ് . മേക്കപ്പ് – ഷെമിമോൾ ബഷീർ പെരുമ്പാവൂർ.കോ-െപ്രാഡ്യൂസർ – -സുകുമാർ ജി. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – രതീഷ് നെടുമങ്ങാട്. പ്രൊഡക്ഷൻ കൺ ട്രോളർ- ‘രാജീവ് കൊടപ്പനക്കുന്ന്