Mon Nov 02, 2026 1:57 pm
FLASH
ജനശതാബ്ദി ഇനി മുതല്‍ സൂപ്പര്‍ ഫാസ്റ്റ് അല്ല; നിരക്കുകള്‍ കുറയും      |      “ഖുശ്പു”ഫസ്റ്റ് ലുക്കിൽതന്നെ തിളങ്ങി..      |      L368 അനൂപ് സത്യൻ -മോഹൻ ലാൽചിത്രംആരംഭിച്ചു.      |      കാത്തിരിപ്പിന് വിരാമം,ബിന്നി സെബാസ്റ്റ്യൻ നായികയാവുന്ന ‘രാശി’ പ്രേക്ഷകരിലേക്ക്,      |      അട്ടപ്പാടിയിലെ കുഞ്ഞുങ്ങളുടെ ജീവൻ സംരക്ഷിക്കാൻ സമഗ്ര ഇടപെടലിന് മന്ത്രി കെ.മുരളീധരന്റെ നിർദ്ദേശം      |      നവംബർ മാസത്തെ പ്രധാന വിശേഷദിനങ്ങൾ      |      വെള്ളായണി കായൽ സംരക്ഷിക്കപ്പെടണം!      |      AIയുടെ കാലത്ത് ഇന്റർനെറ്റിന് പ്രാധാന്യം; മാറുന്ന ഡിജിറ്റൽ ആവശ്യങ്ങൾക്ക് കരുത്തായി കെഫോൺ      |      ഓരോ വോട്ടും ജനാധിപത്യത്തിന്റെ ശബ്ദം      |      ഭാരതശ്രീ ഡോ. സുരേഷ് കുമാർ പ്രഭാകരന് മികച്ച ബിസിനസ്മാൻ പുരസ്കാരം      |      
X

നവംബർ മാസത്തെ പ്രധാന വിശേഷദിനങ്ങൾ

      

         ശ്രീകുമാർ പൂവനിക

വീഗനും വെജിറ്റേറിയനും തമ്മിലുള്ള അന്തരം ആദ്യം തിരിച്ചറിയുക. വീഗൻ തീവ്രസസ്യാഹാരിയാണ് ; മാംസം മാത്രമല്ല,പാൽ,മുട്ട,തേൻ ഇത്യാദിയും, മൃഗങ്ങളിൽ നിന്നുള്ള മറ്റുൽപ്പന്നങ്ങളും വീഗൻ വർജ്ജിക്കും.നവംബർ 1-നാണ് ലോകവീഗൻ ദിനം; ‘നവംബർ’ മുഴുവൻ വീഗൻ മാസവും.ഓൾ സെയിന്റ്സ് ഡേ അഥവാ എല്ലാ വിശുദ്ധരുടെയും തിരുനാൾ ആഘോഷദിനവും നവംബർ 1.

അമ്മ മലയാളത്തെ അടിസ്ഥാനമാക്കിയാണ്(ഭാഷയുടെ അടിസ്ഥാനത്തിൽ), 1956 നവംബർ 1-ന് കേരളം സംസ്ഥാന   പദവി നേടിയതും അങ്ങനെ ഈ ദിനം കേരളപ്പിറവി ദിനമായും മലയാള ദിനമായും ഒക്കെഅറിയപ്പെടുന്നതും.നേര്യസാരി വേഷത്തിൽ സ്ത്രീകളും ,ജൂബയും മുണ്ടും ധരിച്ച പുരുഷന്മാരും മലയാള നാടിനെ ഈ ദിവസം  കൂടുതൽ വൈശിഷ്ട്യമുള്ളതാക്കി മാറ്റുന്നു.കലാലയങ്ങളിലും ഓഫീസുകളിലും ഇതര സ്ഥാപനങ്ങളിലും സന്തോഷത്തിന്റെ സുദിനമാണ്.ഒട്ടേറെ ആഘോഷ പരിപാടികൾ ഇതോടനുബന്ധിച്ചു നടത്തിവരുന്നു.

ഇന്ത്യയിലെ മറ്റു ചില സംസ്ഥാനങ്ങളും നവംബർ 1-നാണ് സ്ഥാപിതമായത്. കർണ്ണാടക,ആന്ധ്രാപ്രദേശ്,മധ്യപ്രദേശ്,പഞ്ചാബ്,ഹരിയാന,ഛത്തീസ്ഗഢ്  ഏന്നീ സംസ്ഥാനങ്ങൾ കുടാതെ കേന്ദ്രഭരണപ്രദേശങ്ങളായ ലക്ഷദ്വീപ്,പുതുച്ചേരി ഇവ നിലവിൽ വന്നതും നവംബർ 1.

മാധ്യമങ്ങളും മാധ്യമപ്രവർത്തകരും നാടിന്റെ നന്മയ്ക്കായി നാനാവിധ പ്രവൃത്തികളാണ് ചെയ്യുന്നത്.ശക്തമായ പ്രതിപക്ഷം,അറിയപ്പെടാത്ത യാഥാർത്ഥ്യങ്ങളുടെ വെളിപ്പെടുത്തൽ എന്നിങ്ങനെ വിവിധ ഭാവങ്ങളോടെ മാധ്യമങ്ങൾ നമുക്കിടയിലുണ്ട്. ഐക്യരാഷ്ട്രസഭ അംഗീകരിച്ച ,മാധ്യമപ്രവർത്തകർക്കെതിരെയുള്ള കുറ്റകൃത്യങ്ങൾക്ക് ശിക്ഷ ലഭിക്കാത്ത അവസ്ഥ അവസാനിപ്പിക്കാനുള്ള അന്താരാഷ്ട്ര ദിനം നവംബർ 2-ന് ആചരിക്കുമ്പോൾ ഇതാണ് നാമറിയേണ്ടത്.നവംബർ 1-ലെ ഓൾ സെയിന്റ്സ് ഡേയ്ക്ക തൊട്ടു പിന്നാലെ നവംബർ 2-നാണ് ഓൾ സോൾസ് ഡേ ;മരണപ്പെട്ടവരുടെ ആത്മാക്കൾക്കായി പ്രാർത്ഥിക്കുന്ന പ്രത്യേക ദിവസം.മരണപ്പെട്ടവരെ ഓർമിക്കാനാണ് മെക്സിക്കോയിലും മറ്റ് ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും വേറൊരു ദിനാചരണം; ഡേ ഓഫ് ദ് ഡെഡ് -നവംബർ 2.

2000 നവംബർ 2-നാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ  ആദ്യമായി മനുഷ്യസംഘം എത്തിച്ചേർന്നത്.ക്രിസ്തീയ ഉത്സവങ്ങളിൽ പ്രശസ്തമായ പരുമല പള്ളിയിലെ പെരുന്നാൾ നവംബർ 2-നാണ്.പ്രകൃതി സംരക്ഷണത്തിനും ജൈവവൈവിധ്യം നിലനിർത്താനും ബയോസ്ഫിയർ റിസർവുകൾ ചെയ്യുന്ന സേവനങ്ങൾ സ്തുത്യഹർമാണ് എന്ന് ഓർമിപ്പിക്കാനാണ് നവംബർ 3-ന് അന്താരാഷ്ട്ര ബയോസ്ഫിയർ ദിനമായി യുനെസ്കോ അംഗീകരിച്ചത്.ബഹിരാകാശത്ത് ആദ്യം എത്താനുള്ള സൗഭാഗ്യം ഒരു പട്ടിക്കുട്ടിക്കായിരുന്നു-ലൈക്ക. 1957 നവംബർ 3-നാണ്  ലൈക്ക അവിടെ എത്തിയത്. യൂറി ഗഗാറിൻ എന്ന മനുഷ്യന്റെ ആദ്യ ബഹിരാകാശ യാത്രയ്ക്കു വഴിതെളിച്ചത് ഈ പെൺ നായയായിരുന്നു .

നോബൽ സമ്മാനജേതാവായ ഭാരതീയൻ അമർത്യ സെൻ ജനിച്ചതും ഇന്ത്യയുടെ ആദ്യ പരംവീർചക്ര പുരസ്കാരജേതാവായ സോംനാഥ് ശർമ വീരമൃത്യു വരിച്ചതും നവംബർ 3-നായിരുന്നു.ഇന്ത്യയിലെ ഗണിതസാസ്ത്രജ്ഞ (മനുഷ്യ കമ്പ്യൂട്ടർ എന്നറിയപ്പെട്ട) ശകുന്തളാ ദേവി 1929 നവംബർ 4-ന് ജനിച്ചു.വാസുദേവ് ബൽവന്ത് ഫഡ്കെ എന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമരസേനാനി ജനിച്ചതും 1845 നവംബർ 4.

നവംബർ 5-ലെ സുപ്രധാന ദിനമാണ് ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലുള്ള ലോകസുനാമി അവബോധദിനം.സുനാമിയെ നേരിടാനുള്ള സുരക്ഷാ സംവിധാനങ്ങൾ,വേണ്ട മുൻകരുതലുകൾ,മുന്നറിയിപ്പുകൾ ഇവയെല്ലാം ഊർജിതമാക്കുകയാണ് ഈ അവബോധദിനം കൊണ്ടുദ്ദേശിക്കുന്നത്. ഇന്ത്യൻ ഇതിഹാസങ്ങളായ അസമീസ് ഗായകൻ ഭൂപൻ ഹസാരികയും ക്രിക്കറ്റ് താരം വിരാട് കോലിയും ജനിച്ചത് നവംബർ 5.

പുകവലിയും ആരോഗ്യകരമല്ലാത്ത ജീവിതശൈലിയും ആണ് കാൻസർ രോഗികളുടെ കണക്കുകൾ കൂട്ടുന്നത്. 2014-ൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം മുൻകൈ എടുത്താണ് നവംബർ 7-ന് ദേശീയ കാൻസർ അവബോധദിനം ഇന്ത്യയിൽ ആചരിക്കുന്നത്.ഇന്ത്യയുടെ ഭൗതികശാസ്ത്രജ്ഞൻ സി.വി.രാമന്റെ ജന്മദിനമാണ് നവംബർ 7.ശ്രി ചിത്തിരതിരുനാൾ ബാലരാമവർമ്മ ജയന്തിയും അന്നാണ്.

                           ചിത്തിരതിരുനാൾ ബാലരാമവർമ്മ

ചില നോട്ടുകൾ അസാധുവാക്കപ്പെട്ട നോട്ടു നിരോധന ദിനം കൂടിയാണ്  ഇന്ത്യയിൽ നവംബർ 8(2016).കാർത്തികമാസത്തിലെ അമാവാസി നാൾ മലയാളികളുടെ പ്രിയദിനമാണ്. പതിനാലു വർഷത്തെ വനവാസത്തിനു ശേഷം ശ്രീരാമൻ സീതയോടും ലക്ഷ്മണനോടുമൊപ്പം അയോധ്യയിലേക്കു തിരിച്ചതിന്റെ സന്തോഷത്തിനാണ് ദീപം തെളിയിച്ചത്.തിന്മയുടെ മേൽ നന്മ നേടിയ വിജയം –ദീപാവലി ; 2026-ൽ  നവംബർ 8-ന്.

ദീപാവലി

ലീഗൽ സർവീസസ് അതോറിറ്റീസ് നിയമം ഇന്ത്യയിൽ പ്രാബല്യത്തിൽ വന്നത് 1995 നവംബർ 9-നാണ്.സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും സൗജന്യ നിയമ സഹായം നൽകി ,നീതി ഉറപ്പു വരുത്തുകയാണ് ലക്ഷ്യം.ദേശീയ നിയമസേവന ദിനം അങ്ങനെയാണ് നവംബർ 9-ന് ആചരിക്കുന്നത്.

ലോകശാസ്ത്ര ദിനം ലക്ഷ്യമിടുന്നത് ശാസ്ത്രത്തിന്റെ പങ്ക് അംഗീകരിക്കാൻ മാത്രമല്ല,സമാധാനപരമായ ഒരു സമൂഹത്തിന്റെ നിർമ്മിതിക്കുമാണ്.എല്ലാ വർഷവും നവംബർ 10-നാണ് സമാധാനത്തിനും വികസനത്തിനുമുള്ള ലോകശാസ്ത്ര ദിനം. 2026-ലെ പ്രമേയം: ‘ശാസ്ത്ര നയതന്ത്രത്തിലൂടെ പൊതുവായ ലക്ഷ്യങ്ങൾ കണ്ടെത്തുക’ ആണ്.

ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൗലാനാ അബ്ദുൽ കലാം ആസാദിന്റെ ജന്മദിനമാണ് ദേശീയ വിദ്യാഭ്യാസ ദിനമായി നവംബർ 11-ന് ആചരിക്കുന്നത്. സഹോദരീസഹോദരന്മാരുടെ സ്നേഹവും ബന്ധവും ആഘോഷിക്കുന്ന ഇന്ത്യയിലെ ഒരു ഹിന്ദു ഉത്സവമാണ് ഭായി ദൂജ്-നവംബർ 11-ന്(2026).ദീപാവലി ആഘോഷങ്ങളുടെ സമാപന ദിവസമാണിത്.

ന്യുമോണിയ എന്ന രോഗത്തെക്കുറിച്ചുള്ള അവബോധം വളർത്താനുദ്ദേശിച്ച് ലോക ന്യുമോണിയ ദിനം നവംബർ 12-ന് ആചരിക്കുന്നു. 1847- ൽ സർ ജെയിംസ് യങ്ങ് സിംസൺ ആദ്യമായി ക്ലോറോഫോം, അനസ്തേഷ്യയായി ഉപയോഗിച്ച ദിനം നവംബർ 12 .ലോക ഉപയോഗക്ഷമത ദിനം എല്ലാ വർഷവും നവംബർ മാസത്തിലെ രണ്ടാമത്തെ വ്യാഴാഴ്ചയാണ് ആചരിക്കുന്നത്. 2026-ൽ നവംബർ 12-നാണ് ഈ ദിനം.

പ്രശസ്ത പക്ഷിശാസ്ത്രജ്ഞനായ സലിം അലിയുടെ ജന്മദിനത്തിലാചരിക്കുന്ന ദേശീയ പക്ഷി നീരീക്ഷണ ദിനവും നവംബർ 12.ദേശീയ പൊതുസേവന പ്രക്ഷേപണ ദിനം ആചരിക്കുന്നതും അന്നു തന്നെ.1947-ൽ മഹാത്മാഗാന്ധി ,ഡൽഹിയിലെ ആകാശവാണി സന്ദർശിച്ചതിന്റെ ഓർമദിനമാണിത്. തിരുവിതാംകൂർ ചരിത്രത്തിലെ സുപ്രധാനമായ ‘ക്ഷേത്രപ്രവേശന വിളംബരം’ ഒപ്പുവച്ച ദിവസം : നവംബർ 12, 1936 (തുലാം 27). എങ്കിലും ഈ മലയാളം തീയതിയുമായി തുലനം ചെയ്യുമ്പോൾ ,2026-ൽ ക്ഷേത്രപ്രവേശന വിളംബര സ്മാരക ദിനം , നവംബർ 13-നാണ് ആഘോഷിക്കുന്നത്.

നവംബർ 13 ന്റെ പുലരി വിടരുമ്പോൾ,കരുണയോടെ പരസ്പരം പെരുമാറാൻ പ്രോത്സാഹിപ്പിക്കുന്ന ഒരു ദിനമാണത്;ലോക കാരുണ്യ ദിനം.അന്ധതയുള്ളവർക്കു സാന്ത്വനമേകാൻ കരുതിയിരിക്കുന്ന ദിനമാണ് അന്താരാഷ്ട്ര അന്ധജന ദിനം-നവംബർ 13. 1913 നവംബർ 13-നാണ് രവീന്ദ്രനാഥ ടാഗോറിന്റെ ‘ഗീതാഞ്ജലി’ക്കു  സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത്.

രവീന്ദ്രനാഥ ടാഗോർ

ലോകാരോഗ്യസംഘടനയുടെ പിന്തുണയോടെ പ്രാരംഭം കുറിച്ച ദിനാചരണമാണ് ലോക പ്രമേഹദിനം-നവംബർ 14.മറ്റൊരു പ്രധാന ദിനം ,നമ്മുടെ ദേശീയ ദിനമായ ശിശുദിനം -നവംബർ 14.കുട്ടികളുടെ ചാച്ചാജിയായ പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ പിറന്ന നാൾ അനുസ്മരിപ്പിച്ചാണ് ദിനാഘോഷം.ആ വാത്സല്യാതിരേക സൂചകമായി വിദ്യാലയങ്ങളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.

ജവഹർലാൽ നെഹ്രു

ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഇതിഹാസതുല്യനായ ഗോത്രവർഗ്ഗ പോരാളി ബിർസ മുണ്ടയുടെ ജന്മദിനമാണ്  നവംബർ 15( 1875- ൽ).അതാണ് ജനജാതീയ ഗൗരവദിനമായി ആചരിക്കുന്നത്.ഝാർഖണ്ഡ് സ്ഥാപക ദിനം ആചരിക്കുന്നതും നവംബർ 15.

നവംബർ 16, ഇന്ത്യയിൽ,ദേശീയ പത്രദിനമാണ്.സ്വതന്ത്ര മാധ്യമപ്രവർത്തനം ജനാധിപത്യത്തിൽ അവശ്യഘടകമാണെന്ന് ഓർമിപ്പിക്കുകയാണ് ഈ ദിനം.അന്താരാഷ്ട്ര വിദ്യാർത്ഥിദിനം നവംബർ 17. വിദ്യാർത്ഥികളുടെ അവകാശങ്ങളും സമാധാനപരമായ പ്രതിഷേധങ്ങളും അംഗീകരിക്കാൻ ഉദ്ദേശിച്ചാണിത്. ലോക സെർവിക്കൽ കാൻസർ നിർമാർജന ദിനം നവംബർ 17.അപസ്മാരം മസ്തിഷ്ക സംബന്ധമായ ഒരസുഖമാണ്.ചികിത്സ മാത്രമല്ല ,അതിനു വേണ്ടത് ;പിന്തുണയുമാണ്.ഇന്ത്യയിൽ ദേശീയ അപസ്മാര ദിനം നവംബർ 17.

ഇന്ത്യയിൽ കടുവ ദേശീയ മൃഗമായത് നവംബർ 18. മറ്റൊന്ന്,ഇന്ത്യയിലെ ആയുഷ് മന്ത്രാലയം 2018 നവംബർ 18-ന് ,എല്ലാ വർഷവും,പ്രകൃതി ചികിത്സാ ദിനമായി ആചരിക്കാൻ പ്രഖ്യാപനം നൽകിയതാണ്.

പുരുഷന്മാർക്കും വേണ്ടേ ഒരു ദിനം; കുടുംബത്തിനും സമൂഹത്തിനും രാഷ്ട്രത്തിനും അവർ നൽകുന്ന സംഭാവനകൾ മാനിക്കുവാൻ വേണ്ടി!. ‘ഭാവിയെന്നത് എല്ലാവർക്കും ഉള്ളതാണ്’, 2026-ൽ ഈ തീം നൽകിയാണ് നവംബർ 19-ന് അന്താരാഷ്ട്ര പുരുഷ ദിനം ആചരിക്കുന്നത്. ലോകമെമ്പാടും ആചരിക്കുന്ന വനിതാസംരംഭകത്വ ദിനവും നവംബർ 19. സ്ത്രീ സംരംഭകരെ പ്രോത്സാഹിപ്പിക്കാനുള്ള  ദിനമാണിത്.ഇന്ത്യയിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് നവംബർ 19,ദേശീയോദ്ഗ്രഥന ദിനമായി ആചരിക്കുന്നു.

ലോകശിശു ദിനം നവംബർ 20 ;കുട്ടികളുടെ അവകാശ,ക്ഷേമ കാര്യങ്ങൾക്കാണ് ദിനം ഊന്നൽ കൊടുക്കാറ്. കുട്ടികൾക്കായുളള പ്രാർത്ഥനാ-പ്രവർത്തന ദിനവും നവംബർ 20. 1998 നവംബറിൽ അമേരിക്കയിലെ ബോസ്റ്റണിൽ ക്രൂരമായി കൊലചെയ്യപ്പെട്ട റീത്ത ഹെസ്റ്റർ എന്ന ട്രാൻസ്‌ജെൻഡർ സ്ത്രീയുടെ സ്മരണാർത്ഥമാണ് നവംബർ 20-ന് ട്രാൻസ്‌ജെൻഡർ അനുസ്മരണ ദിനം ആയി ആചരിക്കുന്നത്. 1967 നവംബർ 20-നാണ് തുമ്പയിലെ എക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷനിൽ (TERLS) നിന്ന് പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ റോക്കറ്റായ ‘റോഹിണി RH-75’ വിജയകരമായി വിക്ഷേപിച്ചത്.

ഒരു ദൃശ്യമാധ്യമമായ ടെലിവിഷന്റെ സ്വാധീന-സാധ്യതകൾ സാമൂഹിക രംഗത്ത് നിരവധിയാണ്.ഇന്ന്,ലോകവിശേഷങ്ങൾ തൽസമയം  കൺമുമ്പിൽ അവതരിപ്പിക്കപ്പെടുമ്പോൾ ലോകം ചെറുതായതായി നമുക്കു തോന്നും;സങ്കടവും സന്തോഷവും ലോകത്തോടു നാം പങ്കിടും.ഇതെല്ലാം കണക്കിലെടുത്താണ് ഐക്യരാഷ്ട്രസഭ നവംബർ 21-ന് ലോക ടെലിവിഷൻ ദിനം ആചരിക്കാൻ ആഹ്വാനം ചെയ്തത്.ലോകമത്സ്യബന്ധന ദിനവും നവംബർ 21.

മത്സ്യബന്ധനത്തിന്റെയും മത്സ്യത്തൊഴിലാളികളുടെയും പ്രാധാന്യം ഉൾക്കൊണ്ടു പെരുമാറാൻ പഠിപ്പിക്കുയാണ് ഈ ദിനം. ഒരു ദിവസം ഓരോരുത്തരും പത്തുപേരെയെങ്കിലും ഹലോ പറഞ്ഞ് അഭിവാദ്യം ചെയ്തു, ലോകമെമ്പാടും ആചരിക്കാൻ ഒരു ദിനമുണ്ട്-നവംബർ 21 ന്,ലോക ഹലോ ദിനം.കേരളത്തിൽ ഗുരുവായൂർ ഏകാദശിയും നവംബർ 21(2026-ൽ).

ഇന്ത്യയിൽ ,അസമിലെ ഇതിഹാസതുല്യനായ അഹോം രാജവംശത്തിലെ സൈന്യാധിപനായിരുന്ന ലചിത് ബോർഫുകന്റെ ജന്മദിനമായ  നവംബർ 24-നാണ് ലചിത് ദിവസ് ആചരിക്കുന്നത്.അതുപോലെ സിക്ക് മതത്തിലെ ഗുരു തേജ് ബഹാദൂറിന്റെ രക്തസാക്ഷിത്വ ദിനമാണ് നവംബർ 24-ലെ ഗുരു തേജ് ബഹാദൂർ ഷഹീദി ദിവസ്. 2026 നവംബർ 24,ഗുരുനാനാക് ജയന്തി കൂടിയാണ്.ശ്രീ അരവിന്ദോയ്ക്ക് ആത്മീയമായ ഉണർവ്വുണ്ടായ നാളാണ് ശ്രീ അരവിന്ദോയുടെ സിദ്ധി ദിനമായത്-നവംബർ 24.മലയാളികളുടെ തൃക്കാർത്തിക ,2026-ൽ,ഇതേ ദിവസമാണ്.

അമേരിക്കയിൽ എല്ലാ വർഷവും നവംബറിലെ നാലാമത്തെ വ്യാഴാഴ്ചയാണ് ഈ വിളവെടുപ്പ് ഉത്സവം ആഘോഷിക്കുന്നത്-താങ്ക്സ്ഗിവിങ് ഡേ. 2026-ൽ ഇത് നവംബർ 26-നാണ്.പൊണ്ണത്തടിയുടെ പ്രശ്നങ്ങൾ അതനുഭവിക്കുന്നവർക്കേ നന്നായി അറിയൂ.അതു കറയ്ക്കാതെ വേറെ വഴിയില്ല .ആരോഗ്യകരമായ ജീവിതശൈലി ഉണ്ടാവണം എന്നു പറയുകയാണ് ,വാസ്തവത്തിൽ നവംബർ 26-ന് പൊണ്ണത്തടി വിരുദ്ധദിനം ഇന്ത്യയിലും ഗൾഫ് നാടുകളിലും ആചരിക്കുമ്പോൾ.ലോക സുസ്ഥിരഗതാഗത ദിനം നവംബർ 26.പരിസ്ഥിതിക്കു ദോഷം വരുത്താത്ത പ്രാപ്യമായ ഗതാഗത സംവിധാനം,അതാണ്  ഇതിലൂടെ വിഭാവനം ചെയ്യുന്നത്

ഇന്ത്യയിലെ മറ്റൊരു സുപ്രധാനദിനം നവംബർ 26-ലെ ഭരണഘടനാദിനമാണ്. ഇന്ത്യൻ ഭരണഘടനയുടെ ശില്പിയായ ഡോക്ടർ ബി.ആർ. അംബേദ്കറുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ,2015-ലാണ് ഇങ്ങനെയൊരു പ്രഖ്യാപനം ഉണ്ടായത്.

ഡോക്ടർ ബി.ആർ. അംബേദ്കർ

ഇന്ത്യയിലെ ക്ഷീരവിപ്ലവത്തിന്റെ പിതാവ് ഒരു മലയാളിയാകുമ്പോൾ ഏറെ സന്തോഷിക്കാം—ഡോക്ടർ വർഗ്ഗീസ് കുര്യൻ.അദ്ദേഹത്തിന്റെ ജന്മദിനമാണ് ദേശീയ പാൽ ദിനമായി നവംബർ 26-ന് ആചരിക്കുന്നത്. മുംബൈ ഭീകരാക്രമണ സ്മരണദിനവും നവംബർ 26.

                              ഡോക്ടർ വർഗ്ഗീസ് കുര്യൻ

നവംബർ 30-നാണ് ലോക കമ്പ്യൂട്ടർ സുരക്ഷാ ദിനം.ഡിജിറ്റൽ സുരക്ഷാമുൻകരുതലുകളും മറ്റും ഊർജിതമാക്കാൻ ദിനാചരണം പ്രേരിപ്പിക്കുന്നു. എല്ലാ വർഷവും നവംബർ 30 ആണ് ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ രാസയുദ്ധത്തിന് ഇരയായവരുടെ ഓർമദിനമായി ആചരിക്കുന്നത്.ജീവന്റെ തുടിപ്പുകൾ അവശേഷിപ്പിച്ച്,  വധശിക്ഷ റദ്ദാക്കാൻ ആഹ്വാനം ചെയ്യുന്ന ആഗോളദിനാചരണമാണ് നവംബർ 30-ലെ സിറ്റീസ് ഫോർ ലൈഫ് ഡേ. ChatGPT-യുടെ തുടക്കം 2022 നവംബർ 30. ആദ്യ അന്താരാഷ്ട്ര ഫുട്ബോൾ മത്സരം നടന്നതും നവംബർ 30-ന്,1872-ൽ. ബ്രിട്ടീഷുകാർക്കെതിരെ സധൈര്യം പോരാടിയ കേരളവർമ്മ പഴശ്ശിരാജാ ,1805 നവംബർ 30-നാണ് വീരമൃത്യു വരിച്ചത്.

Tags: , ,