Sun Oct 25, 2026 7:23 am
FLASH
സംസ്ഥാനത്ത് മഴ കനക്കും! നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ടും ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു      |      കൊല്ലത്ത് കള്ളനോട്ട് വേട്ട; പ്രിന്ററുകളും നോട്ടെണ്ണൽ മെഷീനുകളും പിടികൂടി; 46 പവൻ സ്വർണവും അഞ്ച് ലക്ഷം രൂപയും കണ്ടെടുത്തു      |      ആരോഗ്യനയ പരിഷ്കരണ സമിതിയുടെ തലപ്പത്ത് യു.പി. മുൻ ചീഫ് സെക്രട്ടറി; ഗോമതി റിവർഫ്രണ്ട് ക്രമക്കേടിൽ ആരോപണവിധേയൻ      |      ഇറ്റാലിയൻ കമ്പനിയുടെ പേരിൽ വ്യാജ ഇമെയിൽ, ലുലു ഗ്രൂപ്പിനെ പറ്റിച്ച് തട്ടിയത് 1.64 കോടി രൂപ; അന്വേഷണം      |      ‘ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഭാരവാഹിത്വത്തില്‍ നിന്നും മാറ്റിയത് പ്രതികാര നടപടി, ചില നേതാക്കൾ തന്റെ തിരിച്ചുവരവ് തടയുന്നു’; കേന്ദ്രനേതൃത്വത്തിന് കത്ത് നല്‍കി പിപി ദിവ്യ      |      ഏഴ് പതിറ്റാണ്ടിനിടെ കേരളത്തിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് ഉഷ്ണമേഖലാ മൺസൂൺ കാലാവസ്ഥാ മേഖല വ്യാപിച്ചു: ഐഎംഡി പഠനം      |      അട്ടപ്പാടിയിലെ ശിശുമരണങ്ങൾ: കണക്കുകൾ കുറയുമ്പോഴും അവസാനിക്കാത്ത ആശങ്കകൾ      |      തുള്ളിമരുന്നിൽ തെളിഞ്ഞ പ്രതീക്ഷ      |      കേരളത്തിൽ പകർച്ചവ്യാധി പ്രതിരോധം ഇനി കലണ്ടർ അടിസ്ഥാനത്തിൽ ; മന്ത്രി കെ.മുരളീധരൻ പ്രകാശനം ചെയ്തു      |      ഒഴിവാക്കപ്പെടുന്നവ നിലനിര്‍ത്താന്‍ അനുവദിക്കണം      |      
X

കൊല്ലത്ത് കള്ളനോട്ട് വേട്ട; പ്രിന്ററുകളും നോട്ടെണ്ണൽ മെഷീനുകളും പിടികൂടി; 46 പവൻ സ്വർണവും അഞ്ച് ലക്ഷം രൂപയും കണ്ടെടുത്തു

Kerala / Flash / Latest News October 24, 2026

കൊല്ലം : വാടിയിൽ കള്ളനോട്ട് നിർമാണം നടക്കുന്നുവെന്ന വിവരത്തെത്തുടർന്ന് നടത്തിയ പോലീസ് റെയ്ഡിൽ വൻതോതിൽ വ്യാജനോട്ടുകൾ നിർമിക്കാനുള്ള സാമഗ്രികൾ പിടിച്ചെടുത്തു. കല്ലേലിവയൽ പുരയിടം സ്വദേശി സിയോണിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് രണ്ടരക്കോടി രൂപയുടെ കള്ളനോട്ടുകൾ നിർമിക്കാൻ ആവശ്യമായ ഉപകരണങ്ങൾ കണ്ടെത്തിയത്.

കള്ളനോട്ട് അച്ചടിക്കാൻ ഉപയോഗിക്കുന്ന പ്രിന്ററുകൾ, നോട്ടെണ്ണൽ മെഷീനുകൾ എന്നിവയ്ക്കു പുറമേ 46 പവൻ സ്വർണാഭരണങ്ങളും അഞ്ച് ലക്ഷം രൂപയും പോലീസ് പിടിച്ചെടുത്തു. സ്വർണവാച്ച് ഉൾപ്പെടെയുള്ള വിലകൂടിയ ആഡംബര വാച്ചുകളും കണ്ടെടുത്തിട്ടുണ്ട്.

ഇത്രയധികം തുകയുടെ വ്യാജനോട്ടുകൾ നിർമിക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് ഇവിടെ നടന്നതെന്നാണ് പിടിച്ചെടുത്ത സാമഗ്രികൾ വ്യക്തമാക്കുന്നത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും കള്ളനോട്ട് നിർമാണത്തിന് പിന്നിലെ സാമ്പത്തിക ഇടപാടുകൾ എന്തൊക്കെയാണെന്നും കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ശക്തമാക്കി.

Tags: , , ,