Sun Oct 25, 2026 7:23 am
FLASH
സംസ്ഥാനത്ത് മഴ കനക്കും! നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ടും ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു      |      കൊല്ലത്ത് കള്ളനോട്ട് വേട്ട; പ്രിന്ററുകളും നോട്ടെണ്ണൽ മെഷീനുകളും പിടികൂടി; 46 പവൻ സ്വർണവും അഞ്ച് ലക്ഷം രൂപയും കണ്ടെടുത്തു      |      ആരോഗ്യനയ പരിഷ്കരണ സമിതിയുടെ തലപ്പത്ത് യു.പി. മുൻ ചീഫ് സെക്രട്ടറി; ഗോമതി റിവർഫ്രണ്ട് ക്രമക്കേടിൽ ആരോപണവിധേയൻ      |      ഇറ്റാലിയൻ കമ്പനിയുടെ പേരിൽ വ്യാജ ഇമെയിൽ, ലുലു ഗ്രൂപ്പിനെ പറ്റിച്ച് തട്ടിയത് 1.64 കോടി രൂപ; അന്വേഷണം      |      ‘ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഭാരവാഹിത്വത്തില്‍ നിന്നും മാറ്റിയത് പ്രതികാര നടപടി, ചില നേതാക്കൾ തന്റെ തിരിച്ചുവരവ് തടയുന്നു’; കേന്ദ്രനേതൃത്വത്തിന് കത്ത് നല്‍കി പിപി ദിവ്യ      |      ഏഴ് പതിറ്റാണ്ടിനിടെ കേരളത്തിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് ഉഷ്ണമേഖലാ മൺസൂൺ കാലാവസ്ഥാ മേഖല വ്യാപിച്ചു: ഐഎംഡി പഠനം      |      അട്ടപ്പാടിയിലെ ശിശുമരണങ്ങൾ: കണക്കുകൾ കുറയുമ്പോഴും അവസാനിക്കാത്ത ആശങ്കകൾ      |      തുള്ളിമരുന്നിൽ തെളിഞ്ഞ പ്രതീക്ഷ      |      കേരളത്തിൽ പകർച്ചവ്യാധി പ്രതിരോധം ഇനി കലണ്ടർ അടിസ്ഥാനത്തിൽ ; മന്ത്രി കെ.മുരളീധരൻ പ്രകാശനം ചെയ്തു      |      ഒഴിവാക്കപ്പെടുന്നവ നിലനിര്‍ത്താന്‍ അനുവദിക്കണം      |      
X

‘ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഭാരവാഹിത്വത്തില്‍ നിന്നും മാറ്റിയത് പ്രതികാര നടപടി, ചില നേതാക്കൾ തന്റെ തിരിച്ചുവരവ് തടയുന്നു’; കേന്ദ്രനേതൃത്വത്തിന് കത്ത് നല്‍കി പിപി ദിവ്യ

Kerala / Flash / Latest News October 24, 2026

കണ്ണൂര്‍ : പാർട്ടിയിലേക്കുള്ള തൻറെ തിരിച്ചുവരവ് ചില നേതാക്കൾ തടയുന്നുവെന്ന് ചൂണ്ടിക്കാട്ടി സിപിഐഎം കേന്ദ്രനേതൃത്വത്തിന് കത്ത് അയച്ച് പിപി ദിവ്യ. തനിക്ക് നേരെയുള്ള പാർട്ടി നടപടി പുനർപരിശോധിക്കണമെന്നും ദിവ്യയുടെ കത്തിൽ ആവശ്യപ്പെടുന്നു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഭാരവാഹിത്വത്തില്‍ നിന്നും തന്നെ മാറ്റിയത് പ്രതികാര നടപടിയെന്നും പിപി ദിവ്യ പറയുന്നു. വിപീകൃത ജില്ലാ കമ്മിറ്റിക്ക് മുമ്പാണ് കത്ത് അയച്ചിരിക്കുന്നത്. കേന്ദ്ര നേതൃത്വത്തിന് ദിവ്യ നൽകിയ പരാതി സംസ്ഥാന നേതൃവത്തിന് കൈമാറിയിട്ടുണ്ട്.

ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഭാരവാഹിത്വത്തില്‍ നിന്നും, സംസ്ഥാന ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് നിന്നും, ജില്ലാ സെന്ററില്‍ നിന്നും തന്നെ നീക്കി. സിപിഐഎം ജില്ലാ നേതൃത്വം പോലും അറിയാതെയാണ് ഇക്കാര്യം നടന്നതെന്നും, ഇതിൽ പുനഃപരിശോധന വേണമെന്നും ആവശ്യമുണ്ട്. പി കെ ശ്യാമളയ്‌ക്കെതിരേയും കത്തിൽ ആരോപണമുണ്ട്. വിപുലീകൃത ജില്ലാ കമ്മിറ്റിയിലും പരിഗണന കിട്ടാതെ വന്നതോടെയാണ് പിപി ദിവ്യ കേന്ദ്ര നേതൃത്വത്തെ സമീപിച്ചത്.

അതേസമയം, ടിവിയുടെ കത്തിൽ സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി ഇടപെട്ടു. എംഎ ബേബി ദിവ്യയെ ഫോണില്‍ വിളിച്ചതായും വിഷയം ചര്‍ച്ച ചെയ്യാമെന്ന് ഉറപ്പ് നല്‍കിയതായും വിവരമുണ്ട്. നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെയാണ് പി പി ദിവ്യയെ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഇരിണാവ് ബ്രാഞ്ചിലേക്ക് തരം താഴ്ത്തിയത്.

പാർട്ടിക്കുള്ളിലുള്ളവർക്കെതിരെ പരോക്ഷ വിമർശനവുമായി പിപി ദിവ്യ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ ഒരു പോസ്റ്റ് പങ്കുവെക്കുകയും ഇത് ചർച്ചയാവുകയും ചെയ്തിരുന്നു. ബുദ്ധന്റെ കഥ സൂചിപ്പിച്ചുകൊണ്ടുള്ള പോസ്റ്റില്‍, പാര്‍ട്ടിയുമായി അകലുന്നതിന്റെ സൂചനയാണുള്ളതെന്നായിരുന്നു വിലയിരുത്തല്‍. ഒരിക്കല്‍ ശരിയെന്നു തോന്നിയത് എക്കാലവും ശരിയാവണമെന്നില്ല, ഒരു കരയില്‍ നിന്നും മറു കരയില്‍ എത്താന്‍ സഹായിച്ചതിനെ ജീവിതകാലം മുഴുവന്‍ ചുമന്നു നടക്കേണ്ടതില്ല. അതിനെ ഉപേക്ഷിക്കുന്നത് നന്ദികേടല്ലെന്നും ഇത് ജീവിതം പഠിപ്പിച്ച പാഠമാണതെന്നുമായിരുന്നു പിപി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്.

അതിനിടെ, ടെൻഡർ ഇല്ലാതെ കാർട്ടൺ ഇന്ത്യ കമ്പനിക്ക് നിർമ്മാണ കരാർ നൽകി എന്ന ആരോപണനത്തിൽ പി പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് സംസ്ഥാന സർക്കാർ. കമ്പനി ദിവ്യയുടെ ബിനാമിയുടെതെന്നാണ് പരാതി ഉയർന്നിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് ദിവ്യയുടെയും ഭർത്താവിന്റെയും സ്വത്തും വിജിലൻസ് അന്വേഷിക്കും. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ക്രമക്കേട് നടന്നുവെന്ന ആരോപണത്തിലാണ് അന്വേഷണം. കെഎസ്‌യു ഉപാധ്യക്ഷൻ മുഹമ്മദ് ഷമ്മാസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം.

Tags: , ,