Sun Oct 25, 2026 3:41 pm
FLASH
സംസ്ഥാനത്ത് മഴ കനക്കും! നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ടും ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു      |      കൊല്ലത്ത് കള്ളനോട്ട് വേട്ട; പ്രിന്ററുകളും നോട്ടെണ്ണൽ മെഷീനുകളും പിടികൂടി; 46 പവൻ സ്വർണവും അഞ്ച് ലക്ഷം രൂപയും കണ്ടെടുത്തു      |      ആരോഗ്യനയ പരിഷ്കരണ സമിതിയുടെ തലപ്പത്ത് യു.പി. മുൻ ചീഫ് സെക്രട്ടറി; ഗോമതി റിവർഫ്രണ്ട് ക്രമക്കേടിൽ ആരോപണവിധേയൻ      |      ഇറ്റാലിയൻ കമ്പനിയുടെ പേരിൽ വ്യാജ ഇമെയിൽ, ലുലു ഗ്രൂപ്പിനെ പറ്റിച്ച് തട്ടിയത് 1.64 കോടി രൂപ; അന്വേഷണം      |      ‘ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഭാരവാഹിത്വത്തില്‍ നിന്നും മാറ്റിയത് പ്രതികാര നടപടി, ചില നേതാക്കൾ തന്റെ തിരിച്ചുവരവ് തടയുന്നു’; കേന്ദ്രനേതൃത്വത്തിന് കത്ത് നല്‍കി പിപി ദിവ്യ      |      ഏഴ് പതിറ്റാണ്ടിനിടെ കേരളത്തിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് ഉഷ്ണമേഖലാ മൺസൂൺ കാലാവസ്ഥാ മേഖല വ്യാപിച്ചു: ഐഎംഡി പഠനം      |      അട്ടപ്പാടിയിലെ ശിശുമരണങ്ങൾ: കണക്കുകൾ കുറയുമ്പോഴും അവസാനിക്കാത്ത ആശങ്കകൾ      |      തുള്ളിമരുന്നിൽ തെളിഞ്ഞ പ്രതീക്ഷ      |      കേരളത്തിൽ പകർച്ചവ്യാധി പ്രതിരോധം ഇനി കലണ്ടർ അടിസ്ഥാനത്തിൽ ; മന്ത്രി കെ.മുരളീധരൻ പ്രകാശനം ചെയ്തു      |      ഒഴിവാക്കപ്പെടുന്നവ നിലനിര്‍ത്താന്‍ അനുവദിക്കണം      |      
X

എ. പാച്ചൻ അനുസ്മരണവും അവാർഡ് സമർപ്പണവും നടന്നു

Kerala / Flash / Latest News October 23, 2026

പത്തനാപുരം: സ്വാതന്ത്ര്യസമര സേനാനിയും ദലിത് പ്രസ്ഥാനങ്ങളുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും നേതാവും നവോത്ഥാന പ്രവർത്തകനുമായിരുന്ന എ. പാച്ചന്റെ 22-ാം അനുസ്മരണവും അവാർഡ് സമർപ്പണവും പത്തനാപുരം ഗാന്ധിഭവൻ സ്നേഹമന്ദിർ ഓഡിറ്റോറിയത്തിൽ നടന്നു.

അനുസ്മരണ സമ്മേളനം ഗതാഗതമന്ത്രി സി.പി. ജോൺ ഉദ്ഘാടനം ചെയ്തു. എ. പാച്ചൻ ഫൗണ്ടേഷൻ പ്രസിഡന്റ് ഡി. ചിദംബരൻ അധ്യക്ഷത വഹിച്ചു. ഈ വർഷത്തെ എ. പാച്ചൻ അവാർഡ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സമർപ്പിച്ചു.

കൊല്ലം ഡി.സി.സി. പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്, എം.എൽ.എമാരായ ജ്യോതികുമാർ ചാമക്കാല, സി.ആർ. മഹേഷ്, എം.എം. നസീർ, ഗാന്ധിഭവൻ സ്ഥാപകൻ ഡോ. പുനലൂർ സോമരാജൻ, കെ.ഡി.എഫ്. സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രൻ, സി.പി.എം. നേതാവ് കെ. വരദരാജൻ തുടങ്ങിയവർ സംസാരിച്ചു.

ഡോ. അടൂർ രാജൻ, ഡോ. ഷാഹിദ കമാൽ, അഡ്വ. എസ്. പ്രഹ്ലാദൻ, സി.ആർ. നജീബ്, രാജൻ വെംബ്ലി, ഐവർകാല ദിലീപ്, ശൂരനാട് അജി, പ്രമീള ലാൽ, ബോബൻ ജി. നാഥ് തുടങ്ങിയവരും പങ്കെടുത്തു.

Tags: , ,