Sun Oct 25, 2026 7:33 pm
FLASH
ജിലു മോൾ രാജ്യത്തിനാകെ അഭിമാനം      |      സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് കോഴിക്കോട്ട് തുടക്കം; കായിക മേഖലയ്ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി      |      സൗദിക്ക് നേരെ ഹൂതികളുടെ മിസൈൽ ആക്രമണശ്രമം; 11 മിസൈലുകൾ തകർത്തതായി സഖ്യസേന      |      അറബിക്കടലിൽ ന്യൂനമർദ്ദം, ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് ഭീഷണി; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്      |      സംസ്ഥാനത്ത് മഴ കനക്കും! നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ടും ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു      |      കൊല്ലത്ത് കള്ളനോട്ട് വേട്ട; പ്രിന്ററുകളും നോട്ടെണ്ണൽ മെഷീനുകളും പിടികൂടി; 46 പവൻ സ്വർണവും അഞ്ച് ലക്ഷം രൂപയും കണ്ടെടുത്തു      |      ആരോഗ്യനയ പരിഷ്കരണ സമിതിയുടെ തലപ്പത്ത് യു.പി. മുൻ ചീഫ് സെക്രട്ടറി; ഗോമതി റിവർഫ്രണ്ട് ക്രമക്കേടിൽ ആരോപണവിധേയൻ      |      ഇറ്റാലിയൻ കമ്പനിയുടെ പേരിൽ വ്യാജ ഇമെയിൽ, ലുലു ഗ്രൂപ്പിനെ പറ്റിച്ച് തട്ടിയത് 1.64 കോടി രൂപ; അന്വേഷണം      |      ‘ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഭാരവാഹിത്വത്തില്‍ നിന്നും മാറ്റിയത് പ്രതികാര നടപടി, ചില നേതാക്കൾ തന്റെ തിരിച്ചുവരവ് തടയുന്നു’; കേന്ദ്രനേതൃത്വത്തിന് കത്ത് നല്‍കി പിപി ദിവ്യ      |      ഏഴ് പതിറ്റാണ്ടിനിടെ കേരളത്തിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് ഉഷ്ണമേഖലാ മൺസൂൺ കാലാവസ്ഥാ മേഖല വ്യാപിച്ചു: ഐഎംഡി പഠനം      |      
X

റജി മഞ്ഞമാങ്കൽലിന്റെ ‘ഉന്മീലിതം’ കവിതാസമാഹാരം പ്രകാശനം ചെയ്തു

HOME / Flash / Kerala / Latest News October 22, 2026

​തിരുവനന്തപുരം: എഴുത്തുകാരനും കവിയുമായ റജി മഞ്ഞമാങ്കൽ രചിച്ച പുതിയ കവിതാസമാഹാരം ‘ഉന്മീലിതം’ പ്രകാശനം ചെയ്തു. വിസ്മയസ്മാക്സ് സെന്റർ ഫോർ ആർട്ട് ആൻഡ് കൾച്ചറൽ സ്റ്റഡീസ് (Vismayasmax Center for Art and Cultural Studies) ഹാളിൽ വെച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്.
​കേരള മുൻ ചീഫ് സെക്രട്ടറിയും കേരള പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ആൻഡ് റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാനുമായ ഡോ. വി. പി. ജോയ് IAS പുസ്തകപ്രകാശനം നിർവ്വഹിച്ചു. മാധ്യമപ്രവർത്തകനും എഴുത്തുകാരനും സി.എ.സി.എസ് ചെയർമാനുമായ ശ്രീ. പ്രദീപ് പനങ്ങാട് ആദ്യപ്രതി ഏറ്റുവാങ്ങി
.

കവിയും സാംസ്കാരിക പ്രവർത്തകനുമായ ശ്രീ. ജി. എസ്. ജയചന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ശ്രീ. ജിബി പി. എബ്രഹാം സ്വാഗതം ആശംസിച്ചു. പ്രസാധകരായ സൂര്യറാന്തൽ ബുക്സിനു വേണ്ടി ശ്രീ. കല്ലാർ ഗോപകുമാർ പ്രസാധകക്കുറിപ്പ് പങ്കുവെച്ചു.
​കവിയും നടനുമായ ശ്രീ. അംബിദാസ് കെ. കാരറ്റ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് ഗ്രന്ഥകർത്താവ് റജി മഞ്ഞമാങ്കൽ മറുപടി പ്രസംഗം നടത്തി. സി.എ.സി.എസ് ജനറൽ സെക്രട്ടറി ശ്രീ. ആർ. എസ്. അജിത് ചടങ്ങിന് നന്ദി രേഖപ്പെടുത്തി. സാംസ്കാരിക-സാഹിത്യ രംഗത്തെ പ്രമുഖർ ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.