Fri Nov 06, 2026 9:12 am
FLASH
യുവ സംഗമം: കേരളത്തിലെത്തിയ ഹിന്ദു സർവകലാശാലാ സംഘത്തെ സ്വീകരിച്ച് പാലക്കാട് ഐഐടി      |      വെള്ളായണിയുടെ വികസനത്തിന് പുതിയ ദിശാബോധം; എക്‌സ്പ്രസ്സ് വാർത്തയുടെ സംവാദം ശ്രദ്ധേയമായി.      |      സാധാരണക്കാര്‍ക്ക് ക്ഷേമം, യുവാക്കള്‍ക്ക് എഐ പരിശീലനം; ഇന്ത്യയുടെ പുതിയ വളര്‍ച്ചാ ഫോര്‍മുലയുമായി നിര്‍മ്മലാ സീതാരാമന്‍      |      ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേട്: 10 ചോദ്യങ്ങൾ ഒഴിവാക്കിയതിൽ പങ്കില്ലെന്ന് അഡീഷണൽ സെക്രട്ടറി      |      അതിജീവനത്തിനായി ജനകീയ സംവാദം; ഏവർക്കും സ്വാഗതം      |      സാങ്കേതിക പ്രതിഭകൾക്ക് അവസരമൊരുക്കി ജനറേറ്റീവ് എഐ ഹാക്കത്തോൺ നവംബർ 7ന് ടെക്നോപാർക്കിൽ      |      മരണത്തിലും ആറുപേർക്ക് പുതുജീവിതം നൽകി പതിനേഴുകാരൻ രുദ്രേഷ്      |      ബീമാപള്ളി ഉറൂസ്: അവലോകന യോഗം ചേർന്നു      |      മൂന്നാം ക്ലാസുകാരി ബ്രഹ്മയുടെ പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി.      |      സംസ്ഥാനത്ത് നാളെ മുതൽ സ്വകാര്യ ബസ് പണിമുടക്ക്      |      
X

10.000 കിലോ തമിഴ്‌നാട് റേഷന്‍ അരി പിടികൂടി.

HOME / Kerala September 8, 2026

വെള്ളറട :പനച്ചമൂട്ടില്‍ പല സ്ഥാപനങ്ങളിലു മായി തമിഴ്‌നാട്ടില്‍ നിന്ന് കടത്തികോണ്ട് വന്ന് സൂക്ഷിച്ചിരുന്ന 10. 000കിലോയി ലേറെ റേഷന്‍ അരിയാണ്  പിടികൂടിയത്. പനച്ചമൂട്ടില്‍ ജില്ലാ റേഷനിങ് ഓഫീസര്‍ സ്മിതയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. തമിഴ്‌നാട്ടില്‍ നിന്ന്  റേഷനരി കടത്തുന്നുണ്ട് എന്നുള്ള  രഹസ്യ വിവരത്തെ തുടര്‍ന്നാണ് റെയ്ഡ് ശക്തമാക്കി നടത്തിയത്. അനധികൃതമായി ഗോഡൗണില്‍  സൂക്ഷിച്ചിരുന്ന 2500 കിലോ അരിയും അല്‍ അമീന്‍ ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തില്‍  ലോറിയില്‍ സൂക്ഷിച്ചിരുന്ന 151 ചാക്കിലു ണ്ടായിരുന്ന ചാക്കരിയും 7500കിലോ അരി യുമാണ് പിടികൂടിയത്.  സമീപത്തെ വെള്ളറട പഞ്ചായത്ത് ഓഫീസിന് സമീപമുള്ള  ഷമീര്‍ എന്ന ആളിന്റെ ഗോഡൗണില്‍ നിന്നും 60 ചാക്ക് റേഷന്‍ അരിയും പിടികൂടി. ജില്ലാ റേഷനിങ് ഓഫീസര്‍ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു  മിന്നല്‍ പരിശോധന. അതിര്‍ത്തി പ്രദേശമായ പനച്ചമൂട് കേന്ദ്രീകരിച്ച്  തമിഴ്‌നാട്ടില്‍ നിന്ന്  റേഷനരി കടത്തുന്ന സംഘങ്ങള്‍ സജീവമാണെന്ന് പ്രദേശവാസികള്‍ പറയുന്നു. താലൂക്ക് സപ്ലൈ ഓഫീസര്‍ മനു തിരുവനന്തപുരം താലൂക്ക് സപ്ലൈ ഓഫീസര്‍ ബൈജു, ദക്ഷിണ മേഖല റേഷനിങ് കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍ സജാദ് എന്നിവരാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്. പിടിച്ചെടുത്ത അരി  വെള്ളറട പോലീസിന് കൈമാറി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ജില്ലാ കളക്ടര്‍ക്ക്  കൈമാറുമെന്ന് അധികൃതര്‍ പറഞ്ഞു. റെയ്ഡിന് വെള്ളറട  പോലീസിന്റെ പ്രൊട്ടക്ഷനിലൂടെയായിരുന്നു റെയ്ഡ് സംഘടിപ്പിച്ചത്. കൂടാതെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരും റെയ്ഡിന്  പങ്കാളിത്തം വഹിച്ചു.