തൃശൂർ: പ്രായപൂർത്തിയാകാത്ത 17കാരന് മദ്യം നൽകിയ സംഭവത്തിൽ തൃശൂർ മണ്ണുത്തിയിലെ ബാറുടമയ്ക്കെതിരെ പോലീസ് കേസെടുത്തു. മണ്ണുത്തിയിലെ മയൂര ബാറിലാണ് സംഭവം. മണ്ണുത്തി പോലീസാണ് കേസെടുത്തത്.
ബാറിൽവച്ച് 17കാരൻ അടിപിടിയുണ്ടാക്കിയതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് 17 വയസ്സ് മാത്രമാണെന്ന് വ്യക്തമായത്. പ്രായപൂർത്തിയാകാത്തയാൾക്ക് മദ്യം നൽകിയതായി കണ്ടെത്തിയതോടെയാണ് ബാറുടമയ്ക്കെതിരെ പോലീസ് നടപടി ആരംഭിച്ചത്.
സംഭവത്തിൽ കുട്ടിയുടെ അമ്മയും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും സംഭവത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.



