Tue Sep 01, 2026 9:54 am
FLASH
X

സാംസ്കാരിക ഘോഷയാത്ര: വനം വകുപ്പിന് ഒന്നാം സ്ഥാനം

HOME / Kerala / Latest News August 31, 2026

തിരുവനന്തപുരം: ഓണം വാരാഘോഷ സമാപന സമ്മേളനത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രയിലെ ഫ്ലോട്ടുകളുടെയും കലാരൂപങ്ങളുടെയും വിജയികളെ പ്രഖ്യാപിച്ചു. കേരള സർക്കാർ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ വനം വന്യജീവി വകുപ്പാണ് ഒന്നാം സ്ഥാനം നേടിയത്. എക്സൈസ് വകുപ്പിനാണ് രണ്ടാം സ്ഥാനം.

കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ ഐ.എസ്.ആർ.ഒ. ഒന്നാം സ്ഥാനവും ദക്ഷിണ റെയിൽവേ രണ്ടാം സ്ഥാനവും നേടി.

സർക്കാർ ഇതര, പൊതുമേഖലാ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ ലൈവ്‌സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോർഡ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. നാഷണൽ ആയുഷ് മിഷനും കെ.ടി.ഡി.സിയും രണ്ടാം സ്ഥാനം പങ്കിട്ടു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മത്സരത്തിൽ തിരുവനന്തപുരം മുൻസിപ്പൽ കോർപ്പറേഷൻ ഒന്നാമതെത്തി. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിനാണ് രണ്ടാം സ്ഥാനം. ബാങ്കിംഗ് മേഖലയിൽ നബാർഡ് ഒന്നാം സ്ഥാനം നേടി. സ്വകാര്യ മേഖലയിൽ കൃപാലയം ഓൾഡേജ് ഹോമിന് പ്രോത്സാഹന സമ്മാനം ലഭിച്ചു.

ദൃശ്യ കലാരൂപങ്ങളുടെ വിഭാഗത്തിൽ അഗസ്ത്യ സിദ്ധ മർമ്മ കളരി സംഘത്തിന്റെ കളരി ഒന്നാം സ്ഥാനം നേടി. കൊല്ലയിൽ ഹുസൈന്റെ അറബനമുട്ട് രണ്ടാം സ്ഥാനത്തെത്തി.

ശ്രവ്യ കലാരൂപങ്ങളിൽ വിഗ്നേഷ് അവതരിപ്പിച്ച പഞ്ചാരി മേളം ഒന്നാം സ്ഥാനവും കൗരവ കലാസമിതിയുടെ ശിങ്കാരിമേളം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.