Sun Aug 30, 2026 5:37 am
FLASH
X

നാദാപുരത്ത് വൻ മൊബൈൽ മോഷണം; 80 ലക്ഷത്തിന്റെ ഫോണുകൾ കവർന്നു

HOME / Kerala / Latest News August 29, 2026

കോഴിക്കോട്: നാദാപുരം ടൗണിലെ മൊബൈൽ ഫോൺ കടയിൽ വൻ കവർച്ച. 92 ഐഫോണുകൾ ഉൾപ്പെടെ ഏകദേശം 80 ലക്ഷം രൂപ വിലമതിക്കുന്ന മൊബൈൽ ഫോണുകളാണ് മോഷണം പോയത്. വില്ല്യാപ്പള്ളി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കടയിലാണ് സംഭവം.

ഇന്ന് രാവിലെ കട തുറന്നപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. വെള്ളിയാഴ്ച അർധരാത്രിയോടെയാണ് കവർച്ച നടന്നതെന്നാണ് പ്രാഥമിക നിഗമനം. ഷട്ടറിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്തുകയറിയത്. കടയിൽ സൂക്ഷിച്ചിരുന്ന പണം നഷ്ടപ്പെട്ടിട്ടില്ല; മൊബൈൽ ഫോണുകൾ മാത്രമാണ് കവർന്നത്.

കടയിലെ സിസിടിവി ക്യാമറകൾ മോഷ്ടാക്കൾ തിരിച്ചുവച്ച നിലയിലായിരുന്നു. വിവരമറിഞ്ഞ് പൊലീസ്, ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.

ഒന്നിലധികം പേർ ഉൾപ്പെട്ട സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സമീപത്തെ കടകളിലെയും സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.