Tue Aug 25, 2026 5:23 am
FLASH
X

പഴനിയിൽ മുരുക ഭക്ത സംഗമം നടന്നു

HOME August 24, 2026

പഴനി: വൈശാഖം ശ്രീ മുരുക ഭക്ത ജന സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ഭഗവാൻ ശ്രീ മുരുകന്റെ ആറുപടൈ വീടുകളിൽ മൂന്നാം പട വീടായ പഴനിയിൽ വച്ച് നടന്ന മുരുക ഭക്ത സംഗമം വൈശാഖം ശ്രീമുരുക ഭക്തജന സംഘം മുഖ്യ സംയോജകൻ എസ് ജയകൃഷ്ണൻ വൈശാഖ് ഉദ്ഘാടനം ചെയ്തു. ബ്രഹ്മശ്രീ തൃക്കാരിയൂർ ദേശം ബ്രഹ്മശ്രീ രാമ നാരായണപ്രസാദ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ മഹാ സ്കന്ദ ഹോമവും നടന്നു. തുടർന്ന് മഹാ ശക്തിവേൽ പൂജ നടന്നു.

നിരവധിയായ ഭക്തജനങ്ങൾ മഹാശക്തി വേലിന്  മുൻപിൽ നെൽപ്പറ ശർക്കര എന്നിവ നിറച്ചു. ചടങ്ങുകൾ നടന്ന പഴനി ന്യൂ തിരുപ്പൂർ തിരു മണ്ഡപത്തിൽ നിന്നും വേൽ ഘോഷയാത്ര നടത്തി. ആലപ്പുഴ വൈശാഖ് വേൽ കുത്ത് സംഘത്തിൻ്റെ നേതൃത്വത്തിൽ വേൽ കുത്ത് ഉണ്ടായിരുന്നു. വഴിനീളെ ഭക്തജനങ്ങൾ വേൽ ഘോഷ യാത്രയ്ക്ക് സ്വീകരണം നൽകി.

ഘോഷയാത്ര ആദ്യം പഴണിയുടെ മൂല സ്ഥാനമായ തിരു ആവിനൻ കുടിയിൽ എത്തി ചേർന്നു.തുടർന്ന് പഴനിമല തിരുകോവിൽ എത്തി ഭഗവാൻ ശ്രീ മുരുകനെ രാജാ അലങ്കരത്തിൽ ദർശനം നടത്തി സമാപിച്ചു. പങ്കെടുത്ത എല്ലാവർക്കും വെള്ളി വേലും വിഭൂതിയും പ്രസാദമായി വിതരണം ചെയ്തു.

പഴനിമല അടിവാരം നോ തിരുപ്പൂർ തിരുമണ്ഡപം മാനേജർ ബാലമുരുകൻ തിരുപുറം കുണ്ഡ്രം പെരിയ മരുത്, പഴനി പ്രഭാകരൻ, കരുണൻ കെടാമംഗലം, കെ വി സുനിൽകുമാർ, പെരുവാരം മോഹൻ സ്വാമി, സീതാകേശവം സുരേഷ് മനക്കപ്പടി, വൈപ്പിൻ സുനിൽകുമാർ, രജിവ് മുല്ലശ്ശേരി, ബൈജു ആലിംഗൽ, എഴിക്കര ഹരിദാസ്, ഇളങ്കുന്നപ്പുഴ ശശികുമാർ, രതീഷ് കൊടുങ്ങല്ലൂർ, ആദേശ് ആളംതുരുത്ത് തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

ഭഗവാൻ ശ്രീ മുരുകന്റെ ആറുപടൈ വീടുകളിൽ ഒന്നാം പടം വീടായ തിരുപുറം കുണ്ഡ്രത്തും രണ്ടാം പടവുമായി തിരിച്ചെന്തൂര് രും മുരുക ഭക്ത സംഗമങ്ങൾ സംഘടിപ്പിച്ചതിനുശേഷമാണ് വൈശാഖം ശ്രീമുരുക ഭക്തജന സംഘം പഴനിയിൽ ഈ പരിപാടി സംഘടിപ്പിച്ചത്.

കേരളത്തിൽ എറണാകുളം, തിരുവനന്തപുരം തിരുന്നാവായ, മാഹ മാഘ മഹോത്സവം, കാലടി ശങ്കര ജയന്തി, വൈകാശി വിശാഖം നാളിൽ ശ്രീ നാരായണ ഗുരുദേവൻ പ്രതിഷ്ഠിച്ച കാട്ടൂർ കുറുക്കഞ്ചേരി ക്ഷേത്രം, സ്കന്ദ ഷഷ്ഠി നാളിൽ മനന്ദം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം തുടങ്ങി നിരവധിയായ ക്ഷേത്രങ്ങളിൽ മേൽ ഘോഷയാത്രയും മഹാ ശക്തിവേൽ പൂജയും നടത്തിയിട്ടുണ്ട്. എറണാകുളത്ത് സുബ്രഹ്മണ്യസ്വാമിയുടെ ക്ഷേത്രങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് വേൽ യാത്ര നടത്തിയിരുന്നു.വടക്കൻ പറവൂരിൽ മന്ദം വൈശാഖ് ഹാളിൽ വച്ച് മഹാ സ്കന്ദപുരാണം നവാഹ യജ്ഞവും നടന്നു.