Sat Aug 22, 2026 5:43 pm
FLASH
X

ജീപ്പ് കഴുകുന്നതിനിടയില്‍ വാഹനം താഴേക്ക് നീങ്ങി ദേഹത്ത് കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

HOME August 22, 2026

കോതമംഗലം : വീടിന് മുന്നിലെ ഇറക്കത്തില്‍ പുതിയ ജീപ്പ് കഴുകുന്നതിനിടയില്‍ വാഹനം താഴേക്ക് നീങ്ങി ദേഹത്ത് കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം. കോതമംഗലം ഊന്നുകല്‍ കാരിമറ്റം അരുണ്‍ ഹരിപ്രസാദ് (52) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് അപകടം.

വാഹനം മതിലില്‍ ഇടിച്ച് കിടക്കുന്നത് നാട്ടുകാര്‍ കാണുകയും, വാഹനം ഉടന്‍ നീക്കി അരുണിനെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: അഞ്ചു, പത്തനംതിട്ട പ്രക്കാനം കുഴിമുറിയില്‍ വില്ല. മക്കള്‍: സൈറസ്, സെഫാന്‍, അനോറ. സംസ്‌കാരം പിന്നീട്