Fri Sep 18, 2026 3:51 pm
FLASH
X

വെറ്റക്കടയിൽ സംഘർഷം; അതിർത്തി ലംഘിച്ച ബോട്ട് പിടികൂടി

HOME / Kerala / Latest News August 22, 2026

വർക്കല : ഇടവ വെറ്റക്കട കടൽതീരത്ത് അനധികൃത മത്സ്യബന്ധനത്തെ ചൊല്ലി പരമ്പരാഗത മത്സ്യത്തൊഴിലാളികളും വലിയ ബോട്ട് ജീവനക്കാരും തമ്മിൽ സംഘർഷം. അതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയ വലിയ ബോട്ട് തടയാൻ ശ്രമിച്ച ചെറുകിട മത്സ്യത്തൊഴിലാളികളെ ബോട്ട് ജീവനക്കാർ ആക്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്. തുടർന്ന് തൊഴിലാളികൾ ബോട്ട് തടഞ്ഞ് പിടിച്ചെടുത്തു.

വലിയ ബോട്ടുകളുടെ നിയമവിരുദ്ധ മത്സ്യബന്ധനത്തിനെതിരെ നടപടി ആവശ്യപ്പെട്ട് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ നേരത്തെ തീരദേശ റോഡ് ഉപരോധിച്ചിരുന്നു. പോലീസ് ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പുനൽകിയതിന് പിന്നാലെയും വലിയ ബോട്ടുകൾ തീരത്തോട് ചേർന്ന് എത്തിയതാണ് പ്രതിഷേധത്തിന് കാരണമായത്. അയിരൂർ എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്ത് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയാണ്.