Sat Aug 22, 2026 2:56 am
FLASH
X

മാനവ് സുതാറിന്റെ സ്പിൻ മികവ്; ഗാലെ ടെസ്റ്റിൽ ശ്രീലങ്കയെ തകർത്ത് ഇന്ത്യക്ക് 165 റൺസ് ജയം

Sports / Cricket August 19, 2026

ഗാലെ: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം. 372 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്ക അഞ്ചാം ദിനം ലഞ്ചിന് ശേഷം 206 റൺസിന് ഓൾഔട്ടായി.

ഇന്ത്യയുടെ വിജയത്തിൽ നിർണായകമായത് ഇടംകൈയൻ സ്പിന്നർ മാനവ് സുതാറിന്റെ ബൗളിംഗ് പ്രകടനമാണ്. രണ്ടാം ഇന്നിംഗ്സിൽ ആറ് വിക്കറ്റ് വീഴ്ത്തിയ സുതാർ മത്സരത്തിൽ ആകെ 10 വിക്കറ്റുകൾ സ്വന്തമാക്കി.

ആദ്യ ഇന്നിംഗ്സിൽ സെഞ്ചുറി നേടിയ സൊണാൽ ദിനുഷ രണ്ടാം ഇന്നിംഗ്സിലും 84 റൺസുമായി പൊരുതി. ധനഞ്ജയ ഡിസിൽവ 59 റൺസെടുത്തെങ്കിലും മറ്റാർക്കും കാര്യമായ പിന്തുണ നൽകാനായില്ല.

അഞ്ചാം വിക്കറ്റിൽ ദിനുഷയും ധനഞ്ജയയും ചേർന്ന് 95 റൺസിന്റെ കൂട്ടുകെട്ടുയർത്തിയെങ്കിലും ധനഞ്ജയയെ ജഡേജയുടെ പന്തിൽ സുതാർ പിടികൂടിയതോടെ ശ്രീലങ്കയുടെ തകർച്ച തുടങ്ങി. തുടർന്ന് ദിനുഷയെയും പുറത്താക്കിയ സുതാർ പ്രഭാത് ജയസൂര്യ, ലാഹിരു കുമാര, കെഷാര നുവാന്ത എന്നിവരെയും പുറത്താക്കി ഇന്ത്യയുടെ വിജയം പൂർത്തിയാക്കി.

രണ്ട് മത്സര പരമ്പരയിലെ രണ്ടാം ടെസ്റ്റ് ഞായറാഴ്ച കൊളംബോയിൽ ആരംഭിക്കും.

സ്കോർ: ഇന്ത്യ 462, 193 | ശ്രീലങ്ക 284, 206