കൊച്ചി: ഓണത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ കൊച്ചി മെട്രോ അധിക സർവീസുകൾ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 22, 24, 25 തീയതികളിൽ ഉച്ചയ്ക്ക് 3 മണി മുതൽ തിരക്കേറിയ സമയങ്ങളിൽ 6 മിനിറ്റ് 45 സെക്കൻഡ് ഇടവേളയിൽ നാല് അധിക സർവീസുകൾ നടത്തും.
ഓഗസ്റ്റ് 23 ഞായറാഴ്ച രണ്ട് ട്രെയിനുകൾ കൂടി സർവീസ് നടത്തും. ഉച്ചയ്ക്ക് 2.30 മുതൽ 7 മിനിറ്റ് 13 സെക്കൻഡ് ഇടവേളയിൽ 8 അധിക ട്രിപ്പുകളാണ് നടത്തുക.
ആവശ്യമെങ്കിൽ ഉപയോഗിക്കുന്നതിനായി ഒരു ട്രെയിൻ കൂടി സജ്ജമായി നിർത്തുമെന്നും കെഎംആർഎൽ അധികൃതർ അറിയിച്ചു.



