Wed Nov 11, 2026 5:39 am
FLASH
‘എല്ലാം അറിയുന്നത് മാധ്യമങ്ങളിലൂടെ, വൈദ്യുതി വകുപ്പിലെ കരാറുകളും മാറ്റങ്ങളും മന്ത്രിയെ അറിയിക്കുന്നില്ല’; അതൃപ്തി പരസ്യമാക്കി സണ്ണി ജോസഫ്      |      ഹഡില്‍ ഗ്ലോബല്‍ 2026 ല്‍ സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കാന്‍ 50-ലധികംഏഞ്ചല്‍ നിക്ഷേപകരും 76 വെഞ്ച്വര്‍ ക്യാപിറ്റല്‍ നിക്ഷേപകരും എത്തുംഏഷ്യയിലെ ഏറ്റവും വലിയ ബീച്ച്സൈഡ് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റ് നവംബര്‍ 12-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും      |      റോഡുകൾ കൊലക്കളങ്ങളാകുമ്പോൾ      |      സർക്കാർ ഉദ്യോഗസ്ഥർ 48 മണിക്കൂർ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടർന്നാൽ സസ്‌പെൻഷനിൽ ആകും ; സുപ്രീംകോടതി      |      ചാര സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നില്ല; സെലിബ്രൈറ്റ് ഫൊറൻസിക് പരിശോധനയ്ക്ക് മാത്രം; വിശദീകരണവുമായി കേരള പൊലീസ്      |      ഫയലുകളിൽ തീരുമാനം വൈകരുതെന്ന് ഉന്നത ഉദ്യോ​ഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ നിർദേശം      |      മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണം സംസ്‌കാരമായി മാറണം: സംരക്ഷണത്തിനൊപ്പം സര്‍ക്കാരിന്റെ ലക്ഷ്യം സില്‍വര്‍ ഇക്കോണമിയെന്ന് മുഖ്യമന്ത്രി      |      സിന്നാർ കരാറിൽ ഒപ്പിടാൻ KSEB ക്ക് മുഖ്യമന്ത്രിയുടെ നിർദേശം      |      ഇഷ്ടക്കാരെ നിയമിക്കാൻ വഴിവിട്ട നീക്കം; സ്കോൾ കേരളയിലെ തസ്തികകളുടെ യോഗ്യത വെട്ടിക്കുറച്ച് സർക്കാർ      |      മദ്യനയം പ്രഖ്യാപിക്കുന്നത് വരെ ബാർ ലൈസൻസുകൾ പുതുക്കരുത്; ഉത്തരവുമായി എക്സൈസ് വകുപ്പ്.      |      
X

ഫ്ലെമിംഗിന് പകരം വിദേശ പരിശീലകൻ; സിഎസ്‌കെയുടെ പ്രഖ്യാപനം ഉടൻ

Sports / Cricket / National August 11, 2026

ചെന്നൈ: സ്റ്റീഫൻ ഫ്ലെമിംഗിന് പകരക്കാരനായി വിദേശ പരിശീലകനെ നിയമിക്കാൻ ചെന്നൈ സൂപ്പർ കിങ്സ്. പുതിയ പരിശീലകനെ കണ്ടെത്താനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്ന് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥൻ അറിയിച്ചു.

ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ പരിശീലകനായി ഫ്ലെമിംഗ് ചുമതലയേറ്റതോടെയാണ് സിഎസ്‌കെ പുതിയ പരിശീലകനെ തേടുന്നത്. നിരവധി പ്രമുഖ പരിശീലകർ താൽപര്യം അറിയിച്ചിട്ടുണ്ടെന്നും അവരുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും കാശി വിശ്വനാഥൻ പറഞ്ഞു.

സിഎസ്‌കെ സിഇഒ കാശി വിശ്വനാഥനും ടീം ഡയറക്ടർ രൂപ ഗുരുനാഥും ചേർന്നാണ് പരിശീലകനെ തിരഞ്ഞെടുക്കുന്നത്. ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദുമായും മുൻ ക്യാപ്റ്റൻ എം.എസ്. ധോണിയുമായും കൂടിക്കാഴ്ച നടത്തിയ ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം.

പുതിയ പരിശീലകന്റെ നിർദേശങ്ങൾ കൂടി പരിഗണിച്ചാകും അടുത്ത സീസണിലേക്കുള്ള ടീമിനെ ഒരുക്കുക.