മൂവാറ്റുപുഴ: വെല്ലുവിളികളെ അതിജീവിച്ച് മുന്നേറുന്ന ബഡ്സ് സ്കൂൾ വിദ്യാർത്ഥികളെയും അവരുടെ മാതാപിതാക്കളെയും ആദരിച്ചുകൊണ്ട് മൂവാറ്റുപുഴ നഗരസഭ സംഘടിപ്പിച്ച ‘ഉയരെ’ വിദ്യാഭ്യാസപുരസ്കാരവും ആദരവും പൊതുവിദ്യാഭ്യാസമന്ത്രി എൻ. ഷംസുദീൻ നിർവഹിച്ചു.മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള പുരസ്കാരങ്ങളും മന്ത്രി ചടങ്ങിൽ വിതരണം ചെയ്തു.പരിമിതികളെ അതിജീവിച്ച് മുന്നേറുന്ന ഓരോ കുട്ടിയുടെയും വിജയത്തെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഉയരെ മികച്ച മാതൃകയാണെന്ന് മന്ത്രി പറഞ്ഞു. ബഡ്സ് സ്കൂളിലെ വിദ്യാർത്ഥികളെ ചാണ്ടി ഉമ്മൻ എംഎൽഎ ആദരിച്ചു. ബഡ്സ് സ്കൂളിന് ‘ഇന്ദിരാസ്പർശം’ എന്ന ഔദ്യോഗിക നാമവും ചടങ്ങിൽ നൽകി. നഗരസഭ ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡീൻ കുര്യാക്കോസ് എംപി,മാത്യു കുഴൽനാടൻ എംഎൽഎ വൈസ് ചെയർമാൻ പി. എം. അബ്ദുൾ സലാം,സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഷഹന മാഹിൻ, അസം ബീഗം, രജിത പി,പി. പി. എൽദോസ്, കിഷോർ, മനോജ് ജി.കെ എം അബ്‌ദുൾ മജീദ്, സാബു ജോൺ,പി എ ബഷീർ, അബ്ദുൽ സലാം എന്നിവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.



