Sat Aug 08, 2026 7:46 pm
FLASH
X

‘ലോ ആന്റ് ഓഡർ’ ടീസർ റിലീസായി; പ്രകാശ് വർമ്മ നായകൻ, ചിത്രം സെപ്റ്റംബർ 4ന്

HOME / Entertainment / Malayalam August 8, 2026

തിരുവനന്തപുരം: ‘തുടരും’ ഫെയിം പ്രകാശ് വർമ്മയെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘ലോ ആന്റ് ഓഡർ’ (LAW AND ORDER) എന്ന ചിത്രത്തിന്റെ ഔദ്യോഗിക ടീസർ റിലീസായി. സെപ്റ്റംബർ നാലിനാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.

സംസ്ഥാനത്ത് ക്രമസമാധാനം സംരക്ഷിക്കാൻ നിയോഗിക്കപ്പെട്ട അഞ്ച് ചെറുപ്പക്കാരായ എസ്.ഐമാരുടെയും അവരെ നയിക്കുന്ന ഒരു പൊലീസ് ഓഫീസറുടെയും സംഘർഷഭരിതമായ ഔദ്യോഗിക ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. ആക്ഷന് ഏറെ പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രം മാസ് എന്റർടൈനറായാണ് എത്തുന്നത്.

അഭിരാമി, ഋതുദേവ് അയ്യപ്പൻ, ഷനൂദ് ഇബ്രാഹിം, ഡോൺ മൈക്കിൾ, സജൽ സുദർശനൻ, നിജാദ് ബാബു തോമസ്, ഷേർഷ ഷെരീഫ്, റിനോഷ് ജോർജ്ജ്, അമൽ ജോസ് ആന്റണി, ബോബി കുര്യൻ, വി.കെ. പ്രകാശ്, ദേവൻ, സുരേഷ് കൃഷ്ണ, ആനന്ദ് മന്മഥൻ, ജോയ് മാത്യു, ഭീമൻ രഘു, ജോണി ആന്റണി, അജയ് വാസുദേവ്, ശങ്കർ രാമകൃഷ്ണൻ, നന്ദൻ ഉണ്ണി, മോഹൻ ജോസ്, മാധുരി, സാബുമോൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

സത്യം സിനിമാസ്, മഹാ സുബൈർ മൂവീക്ഷേത്ര എന്നീ ബാനറുകളിൽ പ്രേമചന്ദ്രൻ എ.ജി., മഹാ സുബൈർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രശാന്ത് രവീന്ദ്രനാണ് ഛായാഗ്രഹണം. ഉദയ് കൃഷ്ണ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നു.

ഷിബു ചക്രവർത്തിയുടെ വരികൾക്ക് ജോ ഡാനിയൽ സംഗീതം പകരുന്നു. കപിൽ കപിലൻ, ടോജൻ ടോബി, അനില രാജീവ് എന്നിവർ ഗാനങ്ങൾ ആലപിക്കുന്നു. ബിജിബാലാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. മനോജ് കണ്ണോത്ത് എഡിറ്റിംഗും സാബുറാം പ്രൊഡക്ഷൻ ഡിസൈനും നിർവഹിക്കുന്നു.

സമീറ സനീഷ് വസ്ത്രാലങ്കാരവും റോഷൻ എൻ.ജി. മേക്കപ്പും നിർവഹിക്കുന്നു. സ്റ്റിൽസ്: പ്രേംലാൽ പട്ടാഴി. പോസ്റ്റർ ഡിസൈൻ: ആന്റണി സ്റ്റീഫൻ. പി.ആർ.ഒ: എ.എസ്. ദിനേശ്.