അനസ് സൈനുദ്ദീൻ, തീർത്ഥ ഹരിദേവ്, ജെസ്സൻ ജോസഫ്, അനീഷ് പൊന്നപ്പൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അംലാദ് ജലീൽ സംവിധാനം ചെയ്യുന്ന ‘കരിമ്പടം’ ആഗസ്റ്റ് 7ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
സുനിൽ സി.പി., വിവേകാനന്ദൻ, ഉണ്ണികൃഷ്ണൻ കല ആയൂർ, അജയൻ അഞ്ചൽ, ശരിക സ്റ്റാലിൻ, ജീവൻ നവോദയ, സനോജ് നടയിൽ, ജിബിൻ ജോയ്, അനീഷ് വി. ശിവദാസ്, ഷിബിൻ അമീർജാൻ, അമ്മവീട്ടിൽ രാജേഷ്, ബിന്ദു ചന്ദ്ര, സാവിത്രി ചേത്തല്ലൂർ, രതീഷ് മീനക്കൽ, ശ്രീകുമാർ മാടവൂർ, സജീന കൊല്ലം, രമ്യ മനോജ്, അഡ്വ. അനിൽകുമാർ, സാബു തിരുമല, റിജാസ് കൊല്ലം, ആർ.കെ. രാജ, അബ്ദുൽ ഖാദർ, ബിനു ബി. ചന്ദ്രൻ, ഗോപകുമാർ അടൂർ, ശ്രീലക്ഷ്മി, കാശിനാഥ് ചന്ദ്രൻ ആർ., എൻ.കെ.ആർ. മൗലി, സിദ്ധാൻ, ആനന്ദു തേവന്നൂർ, സന്തോഷ് കൊട്ടുക്കൽ, ദിലീപ് ആയൂർ, രശ്മി ഹരി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നിരവധി ദേശീയ-അന്തർദേശീയ പുരസ്കാരങ്ങൾ നേടിയ ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ അനസ് സൈനുദ്ദീൻ ഒരുക്കിയിരിക്കുന്നു. ശ്രീജിത്ത് മനോഹരനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. അനസ് സൈനുദ്ദീനും ആര്യ അമ്പാട്ടും എഴുതിയ ഗാനങ്ങൾക്ക് അനസ് സൈനുദ്ദീനും നിഖിൽ മാധവും സംഗീതം പകർന്നിരിക്കുന്നു.
ഉണ്ണികൃഷ്ണൻ കലയാണ് കലയും മേക്കപ്പും നിർവഹിച്ചിരിക്കുന്നത്. ജേഷ്മ ഷിനോജാണ് വസ്ത്രാലങ്കാരം ഒരുക്കിയിരിക്കുന്നത്. ചീഫ് അസോസിയേറ്റ് ഡയറക്ടറായി അൽ അമീൻ ഷാജഹാനും, എഡിറ്ററായി സൂരജ് പ്രഭയും പ്രവർത്തിക്കുന്നു. ശ്രാവൺ കലൈ പശ്ചാത്തല സംഗീതവും, കരുണ് പ്രസാദ് സൗണ്ട് ഡിസൈനും, നവാസ് മജീദ് സൗണ്ട് വിഭാഗവും, സുരേഷ് സി കളറിംഗും, രാജേഷ് സൗണ്ട് മിക്സിംഗും നിർവഹിച്ചിരിക്കുന്നു. ആരോമൽ ചന്ദ്രനാണ് പബ്ലിസിറ്റി ഡിസൈൻ ഒരുക്കിയിരിക്കുന്നത്. ഗോവിന്ദ് പ്രഭാകർ മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷനും, അജയ് ക്രൂസ് വിഷ്വൽ എഫക്ട്സും കൈകാര്യം ചെയ്തപ്പോൾ, എ.എസ്. ദിനേശാണ് ചിത്രത്തിന്റെ പി.ആർ.ഒ.
വ്യത്യസ്തമായ പ്രമേയവും ശക്തമായ താരനിരയും അണിനിരക്കുന്ന ‘കരിമ്പടം’ ആഗസ്റ്റ് 7 മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.



