Wed Aug 05, 2026 2:36 pm
FLASH
X

ഫൗണ്ടേഴ്സ് ഫോറം 2026: അന്തർസ്കൂൾ ബിസിനസ് ഐഡിയ പിച്ചിങ് മത്സരത്തിലേക്ക് അപേക്ഷ ക്ഷണിച്ചു

Kerala August 5, 2026

തിരുവനന്തപുരം: സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂൾ, മുക്കോലയ്ക്കൽ സംഘടിപ്പിക്കുന്ന ‘ഫൗണ്ടേഴ്സ് ഫോറം 2026’ എന്ന അന്തർസ്കൂൾ ബിസിനസ് ഐഡിയ പിച്ചിങ് മത്സരത്തിലേക്ക് വിദ്യാർത്ഥികളിൽ നിന്ന് ബിസിനസ് ആശയങ്ങൾ ക്ഷണിച്ചു.

സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ., സംസ്ഥാന സിലബസ് (ഗവൺമെന്റ്, എയ്ഡഡ്, അൺഎയ്ഡഡ്) സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. വിദ്യാർത്ഥികളിൽ സംരംഭക ചിന്തയും ബിസിനസ് ആശയാവിഷ്കരണ മികവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പരമാവധി 12 സ്ലൈഡുകൾ ഉൾക്കൊള്ളുന്ന ബിസിനസ് ഐഡിയ അവതരണം തയ്യാറാക്കി foundersforum@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയയ്ക്കണം.

ലഭിക്കുന്ന എൻട്രികളിൽ നിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ടീമുകളെ ഫൈനൽ പിച്ചിങ് അവതരണത്തിനായി ക്ഷണിക്കുന്നതാണ്.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2026 സെപ്റ്റംബർ 9

കൂടുതൽ വിവരങ്ങൾക്ക്: 9847533179

Tags: , , , , , , , , , , , , , , , , , , ,