Mon Aug 03, 2026 2:23 pm
FLASH
X

പേപ്പാറ, അരുവിക്കര ഡാമുകളുടെ ഷട്ടറുകൾ ഉയർത്തും; നദീതീരവാസികൾക്ക് ജാഗ്രതാ നിർദേശം

Kerala / Latest News August 3, 2026

തിരുവനന്തപുരം: പേപ്പാറ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിക്കുന്ന സാഹചര്യത്തിൽ ഇന്ന് (ഓഗസ്റ്റ് 3) ഉച്ചയ്ക്ക് 2.30ന് പേപ്പാറ ഡാമിന്റെ 1 മുതൽ 4 വരെയുള്ള ഷട്ടറുകൾ 20 സെന്റീമീറ്റർ വീതം (ആകെ 80 സെന്റീമീറ്റർ) ഉയർത്തും.

ഇതിനെ തുടർന്ന് അരുവിക്കര അണക്കെട്ടിലെ ജലനിരപ്പും ഉയരാൻ സാധ്യതയുള്ളതിനാൽ, ഇന്ന് വൈകിട്ട് 5.30ഓടെ അരുവിക്കര ഡാമിന്റെ 2 മുതൽ 5 വരെയുള്ള ഷട്ടറുകൾ നിലവിലുള്ള 120 സെന്റീമീറ്ററിന് പുറമേ 20 സെന്റീമീറ്റർ വീതം കൂടി (ആകെ 80 സെന്റീമീറ്റർ) ഉയർത്തി മൊത്തം 200 സെന്റീമീറ്ററാക്കും.

ഡാമുകളുടെ സമീപ പ്രദേശങ്ങളിലും കരമന നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. നദിയിലിറങ്ങുന്നതും വിനോദസഞ്ചാരവും മത്സ്യബന്ധനവും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഒഴിവാക്കുകയും അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കുകയും വേണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Tags: , , , ,