Fri Nov 06, 2026 6:36 pm
FLASH
യുവ സംഗമം: കേരളത്തിലെത്തിയ ഹിന്ദു സർവകലാശാലാ സംഘത്തെ സ്വീകരിച്ച് പാലക്കാട് ഐഐടി      |      വെള്ളായണിയുടെ വികസനത്തിന് പുതിയ ദിശാബോധം; എക്‌സ്പ്രസ്സ് വാർത്തയുടെ സംവാദം ശ്രദ്ധേയമായി.      |      സാധാരണക്കാര്‍ക്ക് ക്ഷേമം, യുവാക്കള്‍ക്ക് എഐ പരിശീലനം; ഇന്ത്യയുടെ പുതിയ വളര്‍ച്ചാ ഫോര്‍മുലയുമായി നിര്‍മ്മലാ സീതാരാമന്‍      |      ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേട്: 10 ചോദ്യങ്ങൾ ഒഴിവാക്കിയതിൽ പങ്കില്ലെന്ന് അഡീഷണൽ സെക്രട്ടറി      |      അതിജീവനത്തിനായി ജനകീയ സംവാദം; ഏവർക്കും സ്വാഗതം      |      സാങ്കേതിക പ്രതിഭകൾക്ക് അവസരമൊരുക്കി ജനറേറ്റീവ് എഐ ഹാക്കത്തോൺ നവംബർ 7ന് ടെക്നോപാർക്കിൽ      |      മരണത്തിലും ആറുപേർക്ക് പുതുജീവിതം നൽകി പതിനേഴുകാരൻ രുദ്രേഷ്      |      ബീമാപള്ളി ഉറൂസ്: അവലോകന യോഗം ചേർന്നു      |      മൂന്നാം ക്ലാസുകാരി ബ്രഹ്മയുടെ പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി.      |      സംസ്ഥാനത്ത് നാളെ മുതൽ സ്വകാര്യ ബസ് പണിമുടക്ക്      |      
X

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 9 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി; വധശ്രമക്കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്ന് നിരീക്ഷണം

Kerala / HOME / Latest News August 3, 2026

കൊച്ചി: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പരിശോധനയ്ക്കെത്തിയ ഇഡി (എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ഒമ്പത് പ്രതികൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് കേരള ഹൈക്കോടതി. പ്രതികൾക്കെതിരായ കുറ്റകൃത്യം ഗൗരവമുള്ളതാണെന്നും പ്രഥമദൃഷ്ട്യാ തെളിവുകൾ നിലനിൽക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ വധശ്രമക്കുറ്റം (IPC 307) പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി.

മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ പരിശോധനയ്ക്കെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. അഞ്ചാം പ്രതി ശ്രീജിത്ത്, ഏഴാം പ്രതി അനിൽകുമാർ, ഷഫീഖ്, കിരൺ, നിഷാദ്, ജീവൻ ഉൾപ്പെടെ 11 പ്രതികളാണ് ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നത്.

65 ദിവസത്തിലേറെയായി ജയിലിൽ കഴിയുകയാണെന്നും അന്വേഷണം അവസാനഘട്ടത്തിലായതിനാൽ ജാമ്യം അനുവദിക്കണമെന്നും പ്രതികൾ കോടതിയെ അറിയിച്ചു. ആക്രമണത്തിന് പിന്നിൽ യാതൊരു ഗൂഢാലോചനയും ഉണ്ടായിരുന്നില്ലെന്നും സംഭവത്തിൽ ആർക്കും ഗുരുതര പരിക്കുകളേറ്റിട്ടില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.

അതേസമയം, പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന് ഇഡി ഹൈക്കോടതിയെ അറിയിച്ചു. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി അന്വേഷണത്തിൽ നിന്ന് പിന്തിരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആക്രമണം നടന്നതെന്നും അന്വേഷണം തടസ്സപ്പെടുത്താനുള്ള ആസൂത്രിത നീക്കമായിരുന്നുവെന്നും ഇഡി കോടതിയിൽ വാദിച്ചു.

ഇരുവിഭാഗങ്ങളുടെയും വാദങ്ങൾ പരിഗണിച്ച ശേഷമാണ് ഹൈക്കോടതി ഒമ്പത് പ്രതികൾക്ക് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കേസിലെ അന്വേഷണം തുടരുന്ന സാഹചര്യത്തിൽ കോടതി നിർദേശിച്ചിട്ടുള്ള എല്ലാ ഉപാധികളും പ്രതികൾ കർശനമായി പാലിക്കണമെന്നും കോടതി വ്യക്തമാക്കി.