തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി താലൂക്ക് ആസ്ഥാനങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു.
അടിയന്തര സാഹചര്യങ്ങളിൽ പൊതുജനങ്ങൾ പരിഭ്രാന്തരാകാതെ കൺട്രോൾ റൂമുകളിൽ ബന്ധപ്പെടണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. നദികൾ, തോടുകൾ, വെള്ളക്കെട്ടുള്ള പ്രദേശങ്ങൾ എന്നിവയുടെ സമീപത്തേക്ക് അനാവശ്യമായി പോകുന്നത് ഒഴിവാക്കണമെന്നും ദുരന്തനിവാരണ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.
അത്യാവശ്യ സാഹചര്യമല്ലെങ്കിൽ രാത്രി യാത്രകൾ ഒഴിവാക്കണമെന്നും പൊതുജനങ്ങൾ ജാഗ്രത പാലിച്ച് സുരക്ഷിതരായിരിക്കണമെന്നും പരസ്പരം സഹായിക്കണമെന്നും അറിയിപ്പിൽ പറയുന്നു.
കൺട്രോൾ റൂം നമ്പറുകൾ
പത്തനംതിട്ട ജില്ല
ജില്ലാ കൺട്രോൾ റൂം (കളക്ടറേറ്റ്): 1077, 0468-2322515, 8078808915
താലൂക്ക് കൺട്രോൾ റൂമുകൾ
- കോഴഞ്ചേരി – 0468-2222221
- മല്ലപ്പള്ളി – 0469-2682293
- അടൂർ – 04734-224826
- റാന്നി – 04735-227442
- തിരുവല്ല – 0469-2601303
- കോന്നി – 0468-2240087
ഫോറസ്റ്റ് കൺട്രോൾ റൂമുകൾ
- റാന്നി ഡിവിഷൻ – 9188407515
- കോന്നി ഡിവിഷൻ – 9188407513
ഫയർ കൺട്രോൾ റൂം: 0468-2222001, 9497920089
കോട്ടയം ജില്ല
ജില്ലാ കൺട്രോൾ റൂം (കളക്ടറേറ്റ്): 9446562236
താലൂക്ക് കൺട്രോൾ റൂമുകൾ
- കോട്ടയം – 8547985727
- ചങ്ങനാശേരി – 9496014587
- മീനച്ചിൽ – 9496686325
- കാഞ്ഞിരപ്പള്ളി – 9495265800
- വൈക്കം – 9496174871



