Mon Aug 03, 2026 3:59 am
FLASH
X

വയനാട്ടിൽ കനത്ത മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണം, അനാവശ്യ യാത്രകൾ ഒഴിവാക്കാൻ നിർദേശം

Latest / Kerala / Latest News August 1, 2026

കൽപ്പറ്റ: വയനാട് ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വൈത്തിരി, ലക്കിടി മേഖലകളിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ അതിതീവ്ര മഴയാണ് രേഖപ്പെടുത്തിയത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ ഭരണകൂടം മുൻകരുതൽ നടപടികൾ ശക്തമാക്കിയത്.

ജില്ലയിൽ നിന്ന് കോഴിക്കോടേക്കും കോഴിക്കോട് നിന്ന് വയനാട്ടിലേക്കും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ നിർദേശിച്ചു. മഴ ശക്തമായി തുടരുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ചുരത്തിലൂടെയുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അദ്ദേഹം അറിയിച്ചു.

അത്യാവശ്യ സർവീസുകൾക്ക് മാത്രമേ താമരശ്ശേരി ചുരത്തിലൂടെ യാത്രാനുമതി നൽകൂ. ഭാരവാഹനങ്ങൾക്കും വിനോദസഞ്ചാരികൾക്കും നിയന്ത്രണം ഏർപ്പെടുത്തിയതായും ജില്ലാ ഭരണകൂടം അറിയിച്ചു.മഴയുടെ സാഹചര്യങ്ങൾ കണക്കിലെടുത്ത് സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.