Sun Sep 20, 2026 12:21 am
FLASH
X

അമ്മയിൽ വീണ്ടും രാജി; എക്സിക്യൂട്ടീവ് കമ്മിറ്റി അംഗത്വം രാജിവച്ച് നടി ആശ അരവിന്ദ്

HOME / Kerala July 25, 2026

കൊച്ചി: അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗത്വത്തിൽ നിന്ന് രാജിവച്ച് നടി ആശ അരവിന്ദ്. വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് കാരണമെന്ന് കത്തിൽ പറയുന്നു. താരസംഘടന അമ്മയില്‍ ശ്വേതേ മേനോനെതിരെ ഒരു വിഭാഗം വനിതാ അംഗങ്ങൾ പടയൊരുക്കും നടത്തുന്നതിനിടെയാണ് ആശയുടെ രാജി. സംഘടനയുടെ ജനാധിപത്യപരമായ തീരുമാനങ്ങളെ മാനിക്കുന്നുവെന്നും സംഘടനയുടെ അന്തസും ഐക്യവും കാത്തുസൂക്ഷിക്കേണ്ടത് ഓരോ അംഗത്തിന്‍റെയും കടമയാണെന്നും ആ ബോധ്യത്തിന്‍റെ അടിസ്ഥാനത്തിൽ രാജിവയ്ക്കുന്നതെന്നുമാണ് കത്തിൽ പറയുന്നത്