Sun Sep 20, 2026 12:51 am
FLASH
X

പ്ലസ് ടു സേ പരീക്ഷാഫലം ഉടൻ പ്രസിദ്ധീകരിക്കണം; വിദ്യാർത്ഥികളുടെ ഭാവിയുമായി സർക്കാർ പന്താടരുത്: വി. ശിവൻകുട്ടി

HOME / Kerala July 23, 2026

സംസ്ഥാനത്തെ പ്ലസ് ടു സേ പരീക്ഷാഫലം വൈകുന്നതിൽ ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി മുൻ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഒരു ലക്ഷത്തോളം വരുന്ന വിദ്യാർത്ഥികളുടെ ഉന്നതപഠന സാധ്യതകളെ അനിശ്ചിതത്വത്തിലാക്കുന്ന സർക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും നിരുത്തരവാദപരമായ നിലപാട് അവസാനിപ്പിച്ച് ഫലം ഉടനടി പ്രസിദ്ധീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ സർവ്വകലാശാലകളിലും കോളേജുകളിലും ബിരുദ അഡ്മിഷൻ നടപടികൾ നടക്കുകയാണ്. പരീക്ഷ എഴുതി ആഴ്ചകൾ കഴിഞ്ഞിട്ടും സേ പരീക്ഷാഫലം പ്രസിദ്ധീകരിക്കാത്തത് കാരണം അർഹരായ വിദ്യാർത്ഥികൾkkn ഒരു വർഷം നഷ്ടപ്പെടാൻ പോകുകയാണ്.

വർഷങ്ങളായി കൃത്യസമയത്ത് പരീക്ഷ നടത്തിയും സമയബന്ധിതമായി ഫലം പ്രഖ്യാപിച്ചും നമ്മുടെ പൊതുവിദ്യാഭ്യാസ മേഖല കൈവരിച്ച നേട്ടങ്ങളെയാണ് ഈ സർക്കാർ തല്ലിക്കെടുത്തുന്നത്. കുട്ടികളുടെ ഭാവി വെച്ച് പന്താടുന്ന സമീപനം സർക്കാർ ഉടൻ അവസാനിപ്പിക്കണം. റിസൾട്ട് പ്രസിദ്ധീകരിക്കുന്നതിലെ കാലതാമസം ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന്‌ അദ്ദേഹം വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.