Fri Nov 06, 2026 7:13 pm
FLASH
യുവ സംഗമം: കേരളത്തിലെത്തിയ ഹിന്ദു സർവകലാശാലാ സംഘത്തെ സ്വീകരിച്ച് പാലക്കാട് ഐഐടി      |      വെള്ളായണിയുടെ വികസനത്തിന് പുതിയ ദിശാബോധം; എക്‌സ്പ്രസ്സ് വാർത്തയുടെ സംവാദം ശ്രദ്ധേയമായി.      |      സാധാരണക്കാര്‍ക്ക് ക്ഷേമം, യുവാക്കള്‍ക്ക് എഐ പരിശീലനം; ഇന്ത്യയുടെ പുതിയ വളര്‍ച്ചാ ഫോര്‍മുലയുമായി നിര്‍മ്മലാ സീതാരാമന്‍      |      ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേട്: 10 ചോദ്യങ്ങൾ ഒഴിവാക്കിയതിൽ പങ്കില്ലെന്ന് അഡീഷണൽ സെക്രട്ടറി      |      അതിജീവനത്തിനായി ജനകീയ സംവാദം; ഏവർക്കും സ്വാഗതം      |      സാങ്കേതിക പ്രതിഭകൾക്ക് അവസരമൊരുക്കി ജനറേറ്റീവ് എഐ ഹാക്കത്തോൺ നവംബർ 7ന് ടെക്നോപാർക്കിൽ      |      മരണത്തിലും ആറുപേർക്ക് പുതുജീവിതം നൽകി പതിനേഴുകാരൻ രുദ്രേഷ്      |      ബീമാപള്ളി ഉറൂസ്: അവലോകന യോഗം ചേർന്നു      |      മൂന്നാം ക്ലാസുകാരി ബ്രഹ്മയുടെ പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി.      |      സംസ്ഥാനത്ത് നാളെ മുതൽ സ്വകാര്യ ബസ് പണിമുടക്ക്      |      
X

200 താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട് കെ എസ് ആർ ടി സി

Kerala / HOME July 16, 2026

കെഎസ്ആർടിസിയിൽ കാസർകോട്, കോഴിക്കോട്, തൃശൂർ ജില്ലകളിൽ എംപ്ലോയ്‌മെന്റ്‌ എക്സ്ചേഞ്ചുവഴി നിയമിതരായ 200 താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. പിരിച്ചുവിടലിനെതുടർന്ന്‌ അന്തർജില്ലാ സർവീസ്‌ ഉൾപ്പെടെ ദിവസേനയുള്ള സർവീസുകൾ താറുമാറായി.

ആറായിരത്തോളം താൽകാലിക ജീവനക്കാർക്ക് ഒന്നരമാസമായി ശമ്പളം മുടങ്ങിയിരിക്കുകയാണ്‌. ഇക്കാരണത്താൽത്തന്നെ പലരും ജോലിക്ക് ഹാജരാകുന്നില്ല. പ്രതിഷേധം ശക്തമായതോടെ തിങ്കളാഴ്ച കുടിശ്ശികയുള്ള ഏഴ് ദിവസത്തെ ശമ്പളം മാത്രം അനുവദിച്ചു. താൽക്കാലിക ജീവനക്കാർക്ക് ശമ്പളം നൽകാൻ ഒരുമാസം 12 കോടിയോളം രൂപ വേണം. എന്നാൽ ഇതുവരെ മൂന്ന് കോടിയോളം രൂപയേ അനുവദിച്ചിട്ടുള്ളൂ. സാധാരണ​ഗതിയിൽ എല്ലാ മാസവും 15-ാം തിയതിവരെ ആദ്യ ​ഗഡുവും അതിനുശേഷം രണ്ടാം ​ഗഡുവുമായി ശമ്പളം വിതരണത്തിന്‌ തുക അനുവദിച്ചിരുന്നു. കെഎസ്‌ആർടിസിയിലെ 22,000 സ്ഥിരം ജീവനക്കാർക്കും 4,500 എംപാനൽ ജീവനക്കാർക്കുമുള്ള ഇൻസെന്റീവ്‌ ബാറ്റയും മുടങ്ങി.