Fri Nov 06, 2026 7:23 pm
FLASH
യുവ സംഗമം: കേരളത്തിലെത്തിയ ഹിന്ദു സർവകലാശാലാ സംഘത്തെ സ്വീകരിച്ച് പാലക്കാട് ഐഐടി      |      വെള്ളായണിയുടെ വികസനത്തിന് പുതിയ ദിശാബോധം; എക്‌സ്പ്രസ്സ് വാർത്തയുടെ സംവാദം ശ്രദ്ധേയമായി.      |      സാധാരണക്കാര്‍ക്ക് ക്ഷേമം, യുവാക്കള്‍ക്ക് എഐ പരിശീലനം; ഇന്ത്യയുടെ പുതിയ വളര്‍ച്ചാ ഫോര്‍മുലയുമായി നിര്‍മ്മലാ സീതാരാമന്‍      |      ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേട്: 10 ചോദ്യങ്ങൾ ഒഴിവാക്കിയതിൽ പങ്കില്ലെന്ന് അഡീഷണൽ സെക്രട്ടറി      |      അതിജീവനത്തിനായി ജനകീയ സംവാദം; ഏവർക്കും സ്വാഗതം      |      സാങ്കേതിക പ്രതിഭകൾക്ക് അവസരമൊരുക്കി ജനറേറ്റീവ് എഐ ഹാക്കത്തോൺ നവംബർ 7ന് ടെക്നോപാർക്കിൽ      |      മരണത്തിലും ആറുപേർക്ക് പുതുജീവിതം നൽകി പതിനേഴുകാരൻ രുദ്രേഷ്      |      ബീമാപള്ളി ഉറൂസ്: അവലോകന യോഗം ചേർന്നു      |      മൂന്നാം ക്ലാസുകാരി ബ്രഹ്മയുടെ പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി.      |      സംസ്ഥാനത്ത് നാളെ മുതൽ സ്വകാര്യ ബസ് പണിമുടക്ക്      |      
X

സ്വച്ഛതാ പഖ്‌വാഡ 2026: തിരുവനന്തപുരം ജില്ലാ ക്യാംപെയ്നിന് കേന്ദ്രമന്ത്രി സുരേഷ് ഗോപി നേതൃത്വം നൽകി

Kerala / HOME July 11, 2026

തിരുവനന്തപുരം, ജൂലൈ 11, 2026: പരിസ്ഥിതി സംരക്ഷണത്തിനും ശുചിത്വമുള്ള സമൂഹം സൃഷ്ടിക്കുന്നതിനുമുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തിക്കൊണ്ട്, പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയവുമായി സഹകരിച്ച് തിങ്ക് ഗ്യാസ് സംഘടിപ്പിച്ച സ്വച്ഛതാ പഖ്‌വാഡ 2026 തിരുവനന്തപുരം ജില്ലാ ക്യാംപെയ്നിന് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി നേതൃത്വം നൽകി. കൊച്ചുവേളിയിലെ തിങ്ക് ഗ്യാസ് എൽസിഎൻജി കേന്ദ്രത്തിൽ ‘ഏക് പേട് മാ കേ നാം’ പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈ നട്ടുകൊണ്ടാണ് പരിപാടിക്ക് നേതൃത്യം നൽകിയത്. തുടർന്ന് കേന്ദ്രമന്ത്രിയുടെ നേതൃത്വത്തിൽ സ്വച്ഛതാ പ്രതിജ്ഞ ചൊല്ലി. തിങ്ക് ഗ്യാസിന്റെ എൻജിനീയറിങ് ആൻഡ് ബിസിനസ് ഡെവലപ്‌മെന്റ് പ്രസിഡന്റ് മൻ മോഹൻ അഹൂജ, കേരള റീജിയണൽ ഹെഡ് ദീപു ജോൺ തുടങ്ങിയവർ പങ്കെടുത്തു. ജീവനക്കാർക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു

ചടങ്ങിൽ സംസാരിച്ച സുരേഷ് ഗോപി, ശുചിത്വം പൊതുജനാരോഗ്യത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും വരുംതലമുറയുടെ ക്ഷേമത്തിന്റെയും അടിസ്ഥാനമാണെന്നും ശുചിത്വവും ഹരിതവുമായ സമൂഹം സൃഷ്ടിക്കുക എന്നത് എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്തമാണെന്നും പറഞ്ഞു. ഊർജസുരക്ഷയ്ക്കൊപ്പം സുസ്ഥിര വികസനവും സമൂഹത്തിന്റെ ക്ഷേമവും പ്രോത്സാഹിപ്പിക്കുകയെന്നത് എണ്ണ-വാതക മേഖലയിലെ പ്രധാന ഉത്തരവാദിത്തമാണെന്നും, തിരുവനന്തപുരത്ത് ആരംഭിച്ച വൃക്ഷത്തൈ നടീൽ കൂടുതൽ ഹരിതവും ആരോഗ്യകരവും സുസ്ഥിരവുമായ കേരളത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുസ്ഥിരതയാണ് ശുദ്ധ ഊർജ പരിഹാരങ്ങൾ ജനങ്ങളിലെത്തിക്കാനുള്ള തിങ്ക് ഗ്യാസിന്റെ പ്രവർത്തനങ്ങളുടെ കേന്ദ്രമെന്ന് മൻ മോഹൻ അഹൂജ പറഞ്ഞു. ശുചിത്വവും ഹരിതാവരണവും പ്രോത്സാഹിപ്പിക്കുന്നതിലൂടെ പരിസ്ഥിതി ഉത്തരവാദിത്തമുള്ള സമൂഹം വളർത്തിയെടുക്കാനാണ് സ്വച്ഛതാ പഖ്‌വാഡയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ, വൃക്ഷത്തൈ നടീൽ, ബോധവൽക്കരണ പരിപാടികൾ എന്നിവ തുടർന്നും സംഘടിപ്പിച്ച് ജനപങ്കാളിത്തം വർധിപ്പിക്കുമെന്ന് കേരള റീജിയണൽ ഹെഡ് ദീപു ജോണും അറിയിച്ചു.