Sun Sep 20, 2026 3:05 am
FLASH
X

വിശ്വശാന്തി സന്ദേശയജ്ഞം കാലഘട്ടത്തിന്റെ ആവശ്യം: ബി.ബി. ഗോപകുമാർ എം.എൽ.എ.

HOME / Kerala July 8, 2026

പോത്തൻകോട്: ലോകം ഇന്ന് സമാധാനവും ശാന്തിയും ആഗ്രഹിക്കുന്ന സാഹചര്യത്തിൽ ശാന്തിഗിരി ആശ്രമം മുന്നോട്ടുവയ്ക്കുന്ന വിശ്വശാന്തി സന്ദേശയജ്ഞം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ബി.ബി. ഗോപകുമാർ എം.എൽ.എ. പറഞ്ഞു.

ലോകമെമ്പാടും യുദ്ധങ്ങളും വിഭജനങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ മനുഷ്യരാശിക്കായി ശാന്തിക്കും ഐക്യത്തിനും വേണ്ടിയുള്ള പ്രാർത്ഥനാ യജ്ഞത്തിന് വലിയ പ്രസക്തിയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയുടെ മഹനീയ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ആശ്രമത്തിന്റെ സ്നേഹാദരം എം.എൽ.എയ്ക്ക് സമർപ്പിച്ചു. ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം സീനിയർ കൺവീനർ പ്രദീപ് ശങ്കർ ആശംസ അറിയിച്ചു. ആർട്സ് & കൾച്ചർ ഹെഡ് സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വി സ്വാഗതവും മാതൃമണ്ഡലം ചീഫ് ജനനി പൂജ ജ്ഞാന തപസ്വിനി നന്ദിയും രേഖപ്പെടുത്തി.