Sat Jul 04, 2026 11:24 pm
FLASH
X
booked.net

ഹൈദ്രാബാദിൽ ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റ് രക്ഷാധികാരി വി ശാന്താറാം ഐ.പി എസ്സ് ന് സ്വീകരണം

National / News July 4, 2026

ഹൈദ്രാബാദ്: ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റിന്റെ രക്ഷാധികാരിയായ വി. ശാന്താറാം ഐ.പി.എസ്. ഹൈദ്രാബാദിലെത്തിയ വേളയിൽ രാമന്തപൂർ ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റ് അംഗങ്ങൾ അദ്ദേഹത്തെ ആദരിച്ചു.

ഹൈദ്രാബാദ് റീജണൽ ഡയറക്ടർ കെ. പി. ശാന്തയുടെ നേതൃത്വത്തിൽ ജനറൽ സെക്രട്ടറി ബുരാ മഹേന്ദ്രർ, വൈസ് പ്രസിഡന്റ് ഹരിഷ്ണ, എക്സിക്യൂട്ടീവ് അംഗം ശ്രീമതി പൂസാമണി എന്നിവർ ചേർന്ന് വി. ശാന്താറാം ഐ.പി.എസിനും സഹധർമ്മിണി ശ്രീമതി അനിതാ ദമയന്തിക്കും പൊന്നാട അണിയിച്ച് സ്വീകരണം നൽകി.

തുടർന്ന് നടന്ന യോഗത്തിൽ, കഴിഞ്ഞ ഒരു വർഷമായി ഹൈദ്രാബാദിലെ രാമന്തപൂർ കേന്ദ്രമാക്കി ട്രസ്റ്റ് നടത്തി വരുന്ന ആത്മീയ-സാമൂഹിക സേവന പ്രവർത്തനങ്ങൾ രക്ഷാധികാരി വിലയിരുത്തി. സേവന പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിനും വിവിധ പ്രദേശങ്ങളിൽ പുതിയ സമിതികൾ രൂപീകരിച്ച് പ്രവർത്തനം വ്യാപിപ്പിക്കുന്നതിനുമായി വിശദമായ ചർച്ചകളും നടന്നു.

ഹൈദ്രാബാദ് ഗസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ പി. മോഹൻകുമാറുമായി വീഡിയോ കോളിലൂടെ അംഗങ്ങൾ ആശയവിനിമയം നടത്തുകയും ട്രസ്റ്റിന്റെ ഭാവി പ്രവർത്തനങ്ങൾ സംബന്ധിച്ച വിവരങ്ങൾ പങ്കുവെക്കുകയും ചെയ്തു. ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള കൂട്ടായ പ്രവർത്തനങ്ങൾക്ക് യോഗം ഊന്നൽ നൽകി.