Fri Nov 06, 2026 8:06 pm
FLASH
യുവ സംഗമം: കേരളത്തിലെത്തിയ ഹിന്ദു സർവകലാശാലാ സംഘത്തെ സ്വീകരിച്ച് പാലക്കാട് ഐഐടി      |      വെള്ളായണിയുടെ വികസനത്തിന് പുതിയ ദിശാബോധം; എക്‌സ്പ്രസ്സ് വാർത്തയുടെ സംവാദം ശ്രദ്ധേയമായി.      |      സാധാരണക്കാര്‍ക്ക് ക്ഷേമം, യുവാക്കള്‍ക്ക് എഐ പരിശീലനം; ഇന്ത്യയുടെ പുതിയ വളര്‍ച്ചാ ഫോര്‍മുലയുമായി നിര്‍മ്മലാ സീതാരാമന്‍      |      ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേട്: 10 ചോദ്യങ്ങൾ ഒഴിവാക്കിയതിൽ പങ്കില്ലെന്ന് അഡീഷണൽ സെക്രട്ടറി      |      അതിജീവനത്തിനായി ജനകീയ സംവാദം; ഏവർക്കും സ്വാഗതം      |      സാങ്കേതിക പ്രതിഭകൾക്ക് അവസരമൊരുക്കി ജനറേറ്റീവ് എഐ ഹാക്കത്തോൺ നവംബർ 7ന് ടെക്നോപാർക്കിൽ      |      മരണത്തിലും ആറുപേർക്ക് പുതുജീവിതം നൽകി പതിനേഴുകാരൻ രുദ്രേഷ്      |      ബീമാപള്ളി ഉറൂസ്: അവലോകന യോഗം ചേർന്നു      |      മൂന്നാം ക്ലാസുകാരി ബ്രഹ്മയുടെ പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി.      |      സംസ്ഥാനത്ത് നാളെ മുതൽ സ്വകാര്യ ബസ് പണിമുടക്ക്      |      
X

വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിന്റെ (VSSC) പുതിയ ഡയറക്ടറായി ഡോ. യു.പി. രാജീവ് ചുമതലയേൽക്കും

HOME / Kerala June 27, 2026

തിരുവനന്തപുരം: വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിന്റെ (VSSC) പുതിയ ഡയറക്ടറായി പ്രമുഖ ശാസ്ത്രജ്ഞൻ ഡോ. യു.പി. രാജീവിനെ നിയമിച്ചു. നിലവിൽ വി.എസ്.എസ്.സി.യിലെ അസോസിയേറ്റ് ഡയറക്ടർ (R&D) ആയി സേവനമനുഷ്ഠിച്ചു വരികയാണ്.

റോക്കറ്റ് കൺട്രോൾ ആൻഡ് ഗൈഡൻസ് (Rocket Control & Guidance) വിഭാഗത്തിൽ ദീർഘകാലത്തെ പ്രവർത്തന പരിചയമുള്ള ഡോ. രാജീവ്, ഐ.എസ്.ആർ.ഒ.യുടെ ചരിത്രപ്രധാനമായ ഒട്ടുമിക്ക വിക്ഷേപണ വാഹനങ്ങളുടെയും (Launch Vehicles) മിഷൻ ഡിസൈനിലും സിമുലേഷനിലും (Mission Simulation) നേതൃത്വം നൽകിയ വ്യക്തിയാണ്.

തിരുവനന്തപുരം ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിൽ (CET) നിന്ന് ‘അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ’ ബിരുദവും NIT കോഴിക്കോടിൽ നിന്ന് ഇൻസ്‌ട്രുമെന്റേഷൻ ആൻഡ് കണ്ട്രോൾ സിസ്റ്റത്തിൽ ബിരുദാനന്തര ബിരുദവും നേടിയ ശേഷമാണ് അദ്ദേഹം ഐ.എസ്.ആർ.ഒ.യിൽ തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. തുടർന്ന് IISC ബംഗളുരുവിൽ നിന്ന് PhD  പൂർത്തിയാക്കി. കൊല്ലം പത്തനാപുരം സ്വദേശിയായ ഡോ. രാജീവ്,  ശ്രീ ഉണ്ണികൃഷ്ണൻ  നായരുടെയും    ശ്രീമതി പത്മാക്ഷിയമ്മയുടെയും മകനാണ്. വി.എസ്.എസ്.സി.യിലെ മുതിർന്ന ശാസ്ത്രജ്ഞയായ Dr ആശ P നായർ ആണ് പത്നി. പാർവതി നായർ (B. Tech) മകളാണ്.