Fri Jun 26, 2026 11:48 pm
FLASH
X
booked.net

കൈകോർത്തു; ‘തൂഫാൻ നാർക്കോ ഹണ്ട്’ കൂട്ടയോട്ടത്തിന് എം.എൽ.എ ഷിബു തെക്കുംപുറം ഫ്ലാഗ് ഓഫ് നൽകി

Kerala / News June 26, 2026

കോതമംഗലം: യുവതലമുറയെ ലഹരിയുടെ പിടിയിൽ നിന്ന് സംരക്ഷിക്കാനും ലഹരിക്കെതിരായ ശക്തമായ ജനകീയ മുന്നേറ്റത്തിന് കരുത്തേകാനും ലക്ഷ്യമിട്ട് ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കേരള സർക്കാർ നടപ്പാക്കുന്ന ‘തൂഫാൻ നാർക്കോ ഹണ്ട്’ പദ്ധതിയുടെ ഭാഗമായി കോതമംഗലം പോലീസ് സംഘടിപ്പിച്ച ലഹരിവിരുദ്ധ കൂട്ടയോട്ടത്തിന് എം.എൽ.എ ഷിബു തെക്കുംപുറം ഫ്ലാഗ് ഓഫ് നൽകി.

“ലഹരിയില്ലാത്ത സമൂഹം നമ്മുടെ കൂട്ടായ ഉത്തരവാദിത്വമാണ്” എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ടായിരുന്നു കൂട്ടയോട്ടം. ലഹരി ഉപയോഗവും മയക്കുമരുന്ന് വ്യാപനവും സമൂഹത്തിന്, പ്രത്യേകിച്ച് യുവതലമുറയ്ക്ക്, ഉയർത്തുന്ന വെല്ലുവിളികളെ ചെറുക്കാൻ പൊതുസമൂഹം ഒന്നിച്ചുനിൽക്കേണ്ടതിന്റെ ആവശ്യകത പരിപാടി വിളിച്ചോതുകയും ചെയ്തു.

കോതമംഗലം മുനിസിപ്പൽ ചെയർപേഴ്സൺ ഭാനുമതി രാജു, സബ് കളക്ടർ ആശിഷ് ദാസ് ഐ.എ.എസ്., സിനിമാതാരം വിനീത് കുമാർ, കൗൺസിലർമാരായ ഷിബു കുര്യാക്കോസ്, രാജി ജോബി, മരിയ രാജു, ജാൻസി മാത്യു, അനൂപ് ജോർജ്, എൽദോസ് കീച്ചേരി, കോതമംഗലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രശാന്ത് കുമാർ, മറ്റ് പോലീസ് ഉദ്യോഗസ്ഥർ, കോതമംഗലം മാർ ബേസിൽ സ്കൂളിലെ കായികതാരങ്ങൾ, മാർ ബസേലിയോസ് നഴ്സിംഗ് സ്കൂളിലെ വിദ്യാർഥികൾ എന്നിവർ കൂട്ടയോട്ടത്തിൽ പങ്കുചേർന്ന് ലഹരിക്കെതിരായ സന്ദേശം സമൂഹത്തിലേക്ക് പകർന്നു.