Wed Nov 11, 2026 5:37 am
FLASH
‘എല്ലാം അറിയുന്നത് മാധ്യമങ്ങളിലൂടെ, വൈദ്യുതി വകുപ്പിലെ കരാറുകളും മാറ്റങ്ങളും മന്ത്രിയെ അറിയിക്കുന്നില്ല’; അതൃപ്തി പരസ്യമാക്കി സണ്ണി ജോസഫ്      |      ഹഡില്‍ ഗ്ലോബല്‍ 2026 ല്‍ സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കാന്‍ 50-ലധികംഏഞ്ചല്‍ നിക്ഷേപകരും 76 വെഞ്ച്വര്‍ ക്യാപിറ്റല്‍ നിക്ഷേപകരും എത്തുംഏഷ്യയിലെ ഏറ്റവും വലിയ ബീച്ച്സൈഡ് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റ് നവംബര്‍ 12-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും      |      റോഡുകൾ കൊലക്കളങ്ങളാകുമ്പോൾ      |      സർക്കാർ ഉദ്യോഗസ്ഥർ 48 മണിക്കൂർ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടർന്നാൽ സസ്‌പെൻഷനിൽ ആകും ; സുപ്രീംകോടതി      |      ചാര സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നില്ല; സെലിബ്രൈറ്റ് ഫൊറൻസിക് പരിശോധനയ്ക്ക് മാത്രം; വിശദീകരണവുമായി കേരള പൊലീസ്      |      ഫയലുകളിൽ തീരുമാനം വൈകരുതെന്ന് ഉന്നത ഉദ്യോ​ഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ നിർദേശം      |      മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണം സംസ്‌കാരമായി മാറണം: സംരക്ഷണത്തിനൊപ്പം സര്‍ക്കാരിന്റെ ലക്ഷ്യം സില്‍വര്‍ ഇക്കോണമിയെന്ന് മുഖ്യമന്ത്രി      |      സിന്നാർ കരാറിൽ ഒപ്പിടാൻ KSEB ക്ക് മുഖ്യമന്ത്രിയുടെ നിർദേശം      |      ഇഷ്ടക്കാരെ നിയമിക്കാൻ വഴിവിട്ട നീക്കം; സ്കോൾ കേരളയിലെ തസ്തികകളുടെ യോഗ്യത വെട്ടിക്കുറച്ച് സർക്കാർ      |      മദ്യനയം പ്രഖ്യാപിക്കുന്നത് വരെ ബാർ ലൈസൻസുകൾ പുതുക്കരുത്; ഉത്തരവുമായി എക്സൈസ് വകുപ്പ്.      |      
X

ലോകകപ്പിൽ ചരിത്രം കുറിച്ച് ദക്ഷിണാഫ്രിക്ക നോക്കൗട്ടിൽ

Foodball / Sports June 25, 2026

ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറി ദക്ഷിണാഫ്രിക്ക. 2026 ഫിഫ ലോകകപ്പിൻ്റെ ഗ്രൂപ്പ് എയിൽ ദക്ഷിണ കൊറിയയെ ഞെട്ടിച്ചാണ് ദക്ഷിണാഫ്രിക്ക നോക്കൗട്ടിലേക്ക് മുന്നേറി. ഗ്രൂപ്പിൽ നിന്ന് മികച്ച രണ്ടാം സ്ഥാനക്കാരായാണ് ദക്ഷിണാഫ്രിക്ക കരുത്ത് കാട്ടിയത്.  63ാം മിനിറ്റിൽ തപേലോ മസേക്കോയാണ് കൊറിയയെ ഞെട്ടിച്ച് ആദ്യ ഗോൾ നേടിയത്. ഗോൾ മടക്കാൻ ദക്ഷിണ കൊറിയൻ താരങ്ങൾ ഇഞ്ച്വറി ടൈമിൻ്റെ അവസാന മിനിറ്റ് വരെ പൊരുതിയെങ്കിലും ഗോൾ മടക്കാനായില്ല. കരുത്തുറ്റ പ്രതിരോധ നിരയാണ് ആഫ്രിക്കൻ ടീമിൻ്റെ ശക്തി. നാലാം ലോകകപ്പ് കളിക്കുന്ന ദക്ഷിണാഫ്രിക്ക ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് ഗോൾ മാത്രമാണ് വഴങ്ങിയത്. 

ലോകകപ്പിൻ്റെ ഉദ്ഘാടന മത്സരത്തിൽ മെക്സിക്കോയോട് 2-0ന് തോറ്റ അവർ, രണ്ടാം മത്സരത്തിൽ യൂറോപ്പിലെ വമ്പന്മാരായ ചെക്ക് റിപ്പബ്ലിക്കിനെ 1-1ന് സമനിലയിൽ പിടിച്ചിരുന്നു. ഈ വർഷങ്ങളിലെല്ലാം അവർ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായിരുന്നു. 2010ലെ ലോകകപ്പ് ടൂർണമെൻ്റിന് ആതിഥേയത്വം വഹിച്ച്, അങ്ങനെ ചെയ്യുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായി ചരിത്രം സൃഷ്ടിച്ചിരുന്നു.