Tue Jun 23, 2026 11:55 pm
FLASH
X
booked.net

ഇന്ത്യയിലാദ്യമായി ഏഷ്യൻ ഗെയിംസ് ‘ഫൺ റൺ’ ഇന്ന് തിരുവനന്തപുരത്ത്; ഗവർണറും മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ഉൾപ്പെടെ പ്രമുഖർ അണിനിരക്കും

Sports June 23, 2026

തിരുവനന്തപുരം, : ജപ്പാനിൽ നടക്കാനിരിക്കുന്ന 2026 ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസിന്റെ ഔദ്യോഗിക പ്രമോഷൻ പരിപാടിയായ ‘ഏഷ്യൻ ഗെയിംസ് ഫൺ റൺ’ ഇന്ന് (ജൂൺ 23, ചൊവ്വാഴ്ച) തിരുവനന്തപുരത്ത് നടക്കും. ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ (OCA), ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (IOA) , സംസ്ഥാനസർക്കാർ എന്നിവയുമായി സഹകരിച്ച് കേരള ഒളിമ്പിക് അസോസിയേഷനാണ് അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി ഈ ചരിത്രപരമായ കായിക മാമാങ്കം തലസ്ഥാനത്ത് ഒരുക്കുന്നത്. യൂണിവേഴ്സിറ്റി സ്റ്റേ‍ഡിയത്തിൽ നിന്നും 4 മണിക്ക് ആരംഭിക്കുന്ന ഫൺ റൺ സെൻട്രൽ സ്റ്റേഡിയത്തിൽ ,സമാപിക്കും .

വെകുന്നേരം 4 മണിക്കാണ് ഔദ്യോ​ഗിക ഉദ്ഘാടനം. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് ഡോ. പി. ടി. ഉഷ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബഹുമാനപ്പെട്ട കേരള ഗവർണർ ശ്രീ. രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, മുഖ്യമന്ത്രി ശ്രീ. വി. ഡി. സതീശൻ, കേന്ദ്ര കായിക-യുവജനകാര്യ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ, എന്നിവരാണ് മുഖ്യാതിഥികൾ. സംസ്ഥാനത്തെ മന്ത്രിമാർ, ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ (OCA) – ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (IOA) ഭാരവാഹികൾ, പി ആർ ശ്രീജേഷ് ഉൾപ്പെടെയുള്ള ഒളിമ്പ്യന്മാർ, കായിക താരങ്ങൾ തുടങ്ങിയവരും പങ്കെടുക്കും . തുടന്ന് ഫൺ റൺ ഫ്ലാഗ് ഓഫ് ചെയ്യും.

കേരള കായിക യുവജനകാര്യ മന്ത്രി ശ്രീ. ഒ. ജെ. ജനീഷ് ചടങ്ങിൽ സ്വാഗതം ആശംസിക്കും , പ്രതിപക്ഷ നേതാവ് ശ്രീ. പിണറായി വിജയൻ, കേന്ദ്ര മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ, മുഖ്യമന്ത്രി ശ്രീ. വി. ഡി. സതീശൻ , കേരള ഗവർണർ ശ്രീ. രാജേന്ദ്ര വിശ്വനാഥ് അർലേക്കർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും. തുടന്ന് ഫ്ലാഗ് ഓഫ് നടക്കും.

സംസ്ഥാന ആരോഗ്യ മന്ത്രി ശ്രീ. കെ. മുരളീധരൻ, ഗതാഗത മന്ത്രി ശ്രീ. സി. പി. ജോൺ, പൊതുവിദ്യാഭ്യാസ മന്ത്രി ശ്രീ. എൻ. ഷംസുദ്ദീൻ, ഉന്നതവിദ്യാഭ്യാസ മന്ത്രി ശ്രീ. റോജി എം. ജോൺ, ശ്രീ. രാജീവ് ചന്ദ്രശേഖർ MLA, ശ്രീ.വി. മുരളീധരൻ MLA, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് IAS, തിരുവനന്തപുരം നഗരസഭ മേയർ ശ്രീ. വി വി രാജേഷ്, കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ശ്രീ. എൻ. പ്രശാന്ത് IAS, തിരുവനന്തപുരം ജില്ലാ കളക്ടർ ശ്രീമതി അനു കുമാരി IAS, കേരള സർവ്വകലാശാല വൈസ് ചാൻസലർ ശ്രീ. മോഹനൻ കുന്നുമ്മൽ, കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് ശ്രീ. വി സുനിൽ കുമാർ, എന്നിവരുടെ പ്രൗഢഗംഭീരമായ സാന്നിധ്യത്തിലാണ് ഫ്ലാഗ് ഓഫ് നടക്കുക.

നാൽപ്പതിനായിരത്തോളം കായികപ്രേമികൾ ഫൺ റണ്ണിൽ അണിനിരക്കും. പൂർണ്ണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചായിരിക്കും പരിപാടി. ഏഷ്യൻ ഗെയിംസിന്റെ ഔദ്യോഗിക മസ്കറ്റായ ‘ഹോനോഹോൻ’ കഴിഞ്ഞ ഒരാഴ്ചയായി തലസ്ഥാനത്ത് പര്യടനം നടത്തുന്നുണ്ട്.