Sun Sep 20, 2026 5:29 am
FLASH
X

മാസപ്പടി കേസ്; സിഎംആർഎൽ ചീഫ് ഫിനാൻഷ്യൽ ഓഫീസറെ ഇഡി ചോദ്യം ചെയ്യൽ തുടരുന്നു

HOME / Kerala June 22, 2026

കൊച്ചി: സിഎംആർഎൽ -എക്സാലോജിക് സാമ്പത്തിക ഇടപാടുകേസിലെ ഇഡിയുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. ഇന്ന് സിഎംആർഎൽ കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫിസർ സുരേഷ് കുമാറിനെ ആണ് ചോദ്യം ചെയ്യുന്നത്. മുൻ മുഖ്യമന്ത്രിയുടെ മകൾ വീണ ടിയുടെ എക്സലോജിക്‌ കമ്പനിയുമായുള്ള കരാറിനെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചുമാണ് ഇഡി ചോദിച്ചറിയുന്നത്.

ഇഡി മുൻപും സുരേഷ് കുമാറിനെ ചോദ്യം ചെയ്തിരുന്നു. വീണ്ടും ചോദ്യത്തെ ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പട്ട് നോട്ടീസ് അയച്ച സാഹചര്യത്തിലാണ് കമ്പനി ഹൈക്കോടതിയെ സമീപിക്കുകയും, അന്വേഷണം സ്റ്റേ ചെയ്യപ്പെടുകയുമുണ്ടായത്. അതേസമയം മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായിയുടെ മകൾ വീണയെയും വീണ്ടും ചോദ്യം ചെയ്യും. ഈ മാസം 29ന് വീണ്ടും ഹാജരാകാൻ ഇഡി വീണയോട് ആവശ്യപ്പട്ടിട്ടുണ്ട്.