വെള്ളറട: ശ്രീ ചിത്തിര തിരുനാള്‍ റസിഡന്‍ഷ്യല്‍ സെന്‍ട്രല്‍ സ്കൂളില്‍ അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. തിരുവനന്തപുരം ജീവനം നാച്യുറോപ്പതി & യോഗ ഫിറ്റ്നസ് സെന്റര്‍ മേധാവി കൂടിയായ ഡോക്ടര്‍ വസുന്ദര വി. ആര്, സ്കൂള്‍ മാനേജര്‍ ടി.സതീഷ് കുമാറിന്റെ സാന്നിധ്യത്തില്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികളും അധ്യാപകരും ജീവനക്കാരും ആവേശപൂര്‍വ്വം ഡോക്ടര്‍ വസുന്ദര വി.ആറിന്റെ നേതൃത്വത്തില്‍ നടന്ന യോഗ പരിശീലനത്തിലും ബോധവല്‍ക്കരണ ക്ലാസിലും പങ്കുചേര്‍ന്നു. ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കുന്നതില്‍ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് സ്കൂള്‍ പ്രിന്‍സിപ്പല്‍ സന്ദേശം നല്കി. തുടര്‍ന്ന് കായികാധ്യാപകന്റെ നേതൃത്വത്തില്‍ കുട്ടികളുടെ യോഗാസന പ്രദര്‍ശനം,കൂട്ടായ യോഗ പരിശീലനം, യോഗ ക്വിസ്, യോഗയെ ആസ്പദമാക്കിയുള്ള വിവിധ മത്സരങ്ങള്‍ എന്നിവ സംഘടിപ്പിച്ചു.ചിത്രം.ശ്രീ ചിത്തിര തിരുനാള്‍ റസിഡന്‍ഷ്യല്‍ സെന്‍ട്രല്‍ സ്കൂളില്‍ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണം.



