Sat Jun 20, 2026 11:52 pm
FLASH
X
booked.net

വൈക്കം മുഹമ്മദ് ബഷീറിന്റെ മകൻ അനീസ് ബഷീർ ശിവഗിരി സന്ദർശിച്ചു

Kerala / News June 20, 2026

ശിവഗിരി: മലയാള സാഹിത്യത്തിലെ ഇതിഹാസപുരുഷനും “ബേപ്പൂരിന്റെ സുൽത്താൻ” എന്നറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ മകൻ അനീസ് ബഷീർ വ്യാഴാഴ്ച ശിവഗിരി സന്ദർശിച്ചു. ബാല്യകാലം മുതൽ മനസ്സിൽ കൊണ്ടുനടന്നിരുന്ന ഒരു ആഗ്രഹമാണ് ഇതിലൂടെ സഫലമായതെന്ന് അദ്ദേഹം പറഞ്ഞു. ഗുരുധർമ പ്രചാരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി അനീസ് ബഷീറിനെ ശിവഗിരിയിൽ സ്വീകരിച്ചു. അനീസ് ബഷീറിനെ ശിവഗിരിയിലേക്ക് സ്വാഗതം ചെയ്യാൻ കഴിഞ്ഞത് സന്തോഷകരമായ കാര്യമാണെന്ന് സ്വാമി അസംഗാനന്ദഗിരി പറഞ്ഞു.