കൊല്ലം : കൊല്ലം ജില്ലയിൽ വീണ്ടും എലിപ്പനി മരണം റിപ്പോർട്ട് ചെയ്തു. തൃക്കരുവ സ്വദേശിയായ 70 വയസുകാരനാണ് എലിപ്പനി ബാധിച്ച് മരിച്ചത്. ജില്ലയിലെ വിവിധ ആശുപത്രികളിലായി നിലവിൽ ഏഴുപേർ എലിപ്പനി ബാധിച്ച് ചികിത്സയിൽ കഴിയുന്നുണ്ട്. രോഗ ലക്ഷണങ്ങളുമായി ഇരുപതോളം പേര്‍ നിരീക്ഷത്തിലുമുണ്ട്.
കേരളത്തിൽ പണി ബാധിതരുടെ എണ്ണം ദിനംപ്രതി കൂടുന്നുവെന്നാണ് ആരോഗ്യവിഭാഗത്തിന്റെ റിപ്പോര്‍ട്ട്. 12,191 പേരാണ് ഇന്നലെ പനി മൂലം ചികിത്സ തേടിയത്. ഇതില്‍ 105 പേര്‍ക്ക് ഡെങ്കിപ്പനിയും 19 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. ഇടുക്കി ജില്ലയിൽ ആറ് പേര്‍ക്കാണ് ബുധനാഴ്ച മലേറിയ സ്ഥിരീകരിച്ചത്.




