Tue Aug 04, 2026 2:50 am
FLASH
X

ആർഎസ്പി ലോകഭവൻ മാർച്ചും ധർണ്ണയം നടത്തി

HOME / Kerala June 18, 2026

തിരുവനന്തപുരം: അടിക്കടിയുള്ള ഇന്ധന വില വർദ്ധനവും, നി ത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും രൂക്ഷമായ തൊഴിലില്ലായ്മയും രാജ്യത്തെ പ്രതിസന്ധിയിൽ ആക്കിയിട്ടുണ്ടെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി പറഞ്ഞു. ആർഎസ്പി ജില്ലാ കമ്മറ്റി ലോക്ക് ഭവനിലേക്ക് നടത്തിയ മാർച്ച് ധർണയും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്രമോദിയും എൻഡിഎ യും ജനങ്ങൾക്ക് നൽകിയ ഉറപ്പുകളും വാഗ്ദാനങ്ങളും ഒന്നുപോലും പാലിക്കാതെ ജനങ്ങളെ പട്ടിണിക്കുകയാണ്.

വർഗീയത അല്ലാതെ മറ്റൊരു അജണ്ടയും ഈ സർക്കാർനില്ല കഅദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങൾക്ക് വാഗ്ദാനം നൽകിയ 15 ലക്ഷം രൂപ ഒരു പൗരന്റെയും ബാങ്ക് അക്കൗണ്ടിൽ നാളിതുവരെ എത്തിയിട്ടില്ല. പ്രത്യേക സാഹചര്യത്തിൽ വർദ്ധിപ്പിച്ച ഇന്ധന വില കു റക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്പി ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ, വി. ശ്രീകുമാരൻ നായർ, കേ. ജയകുമാർ, കേ. ചന്ദ്രബാബു, വിനോബ താഹ, എസ്. കൃഷ്ണകുമാർ, കരിക്കകം സുരേഷ്, കേ. ബിന്നി, നന്ദിയോട് ബാബു കോരാണി ഷിബുഎന്നിവർ പ്രസംഗിച്ചു. മാർച്ചിന് കല്ലറ അനിൽ, രാമചന്ദ്രൻ നായർ, ടി അശോകൻ, സന്തോഷ് ഭദ്രൻ, എം. സുരേഷ്, സുമേഷ് എന്നിവർ നേതൃത്വം നൽകി.