Fri Nov 06, 2026 8:51 pm
FLASH
യുവ സംഗമം: കേരളത്തിലെത്തിയ ഹിന്ദു സർവകലാശാലാ സംഘത്തെ സ്വീകരിച്ച് പാലക്കാട് ഐഐടി      |      വെള്ളായണിയുടെ വികസനത്തിന് പുതിയ ദിശാബോധം; എക്‌സ്പ്രസ്സ് വാർത്തയുടെ സംവാദം ശ്രദ്ധേയമായി.      |      സാധാരണക്കാര്‍ക്ക് ക്ഷേമം, യുവാക്കള്‍ക്ക് എഐ പരിശീലനം; ഇന്ത്യയുടെ പുതിയ വളര്‍ച്ചാ ഫോര്‍മുലയുമായി നിര്‍മ്മലാ സീതാരാമന്‍      |      ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേട്: 10 ചോദ്യങ്ങൾ ഒഴിവാക്കിയതിൽ പങ്കില്ലെന്ന് അഡീഷണൽ സെക്രട്ടറി      |      അതിജീവനത്തിനായി ജനകീയ സംവാദം; ഏവർക്കും സ്വാഗതം      |      സാങ്കേതിക പ്രതിഭകൾക്ക് അവസരമൊരുക്കി ജനറേറ്റീവ് എഐ ഹാക്കത്തോൺ നവംബർ 7ന് ടെക്നോപാർക്കിൽ      |      മരണത്തിലും ആറുപേർക്ക് പുതുജീവിതം നൽകി പതിനേഴുകാരൻ രുദ്രേഷ്      |      ബീമാപള്ളി ഉറൂസ്: അവലോകന യോഗം ചേർന്നു      |      മൂന്നാം ക്ലാസുകാരി ബ്രഹ്മയുടെ പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി.      |      സംസ്ഥാനത്ത് നാളെ മുതൽ സ്വകാര്യ ബസ് പണിമുടക്ക്      |      
X

സെന്‍സസ് 2027: സംസ്ഥാന പോലീസ് മേധാവി സെല്‍ഫ് എന്യൂമറേഷന്‍ പൂര്‍ത്തിയാക്കി

HOME / Kerala June 18, 2026

സെന്‍സസ് 2027 ന്‍റെ ഭാഗമായി സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര്‍ സെല്‍ഫ് എന്യൂമറേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി. പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സെന്‍സസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ ഓണ്‍ലൈനായി അദ്ദേഹം വൃക്തിഗത വിവരങ്ങള്‍ സമര്‍പ്പിച്ച് വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. സെന്‍സസ് എന്നത് ഒരു രാജ്യത്തിന്‍റെ വ്യവസ്ഥാപിതമായ പുരോഗതിയ്ക്കാവശ്യമായ അടിസ്ഥാന വിവരങ്ങളാണ്. പോലിസ് സേനയില്‍ ഉള്ളവരുള്‍പ്പെടെ എല്ലാവരും സെല്‍ഫ് എന്യൂമറേഷന്‍ നടത്തി സെന്‍സസിന്‍റെ ഭാഗമാകണമെന്നും സെൻസസ് 2027 വിജയിപ്പിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. പോലീസ് ആസ്ഥാനത്തെ ഐ. ജി. ഹര്‍ഷിതാ അട്ടല്ലൂരി, സെന്‍സസ് ഡയറക്ടര്‍ ഡോ. മിത്ര, എക്സിക്യൂട്ടീവ് ഓഫീസര്‍ അഞ്ജലി ജോസ്, ഡെപ്യൂട്ടി ഡയറക്ടര്‍മാരായ ഹാരിസ് കെ.എം, വിഭാ.വി, നിഷ വി.സി. അഡീഷണന്‍ സ്റ്റേറ്റ് പ്രോട്ടോകോള്‍ ഓഫീസര്‍ ബിനു സി എന്നിവര്‍ സന്നിഹിതരായിരുന്നു.